ജനകീയ ഡോക്ടർക്ക് ആദരം

പയ്യന്നൂർ: ഡോക്ടേഴ്സ് ദിനാചരണത്തി​െൻറ ഭാഗമായി എട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളി​െൻറ നേതൃത്വത്തിൽ എട്ടിക്കുളം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോ. മുഹമ്മദ് സാദിഖിനെ ആദരിച്ചു. പി.ടി.എ പ്രസിഡൻറ് പി.വി. ഉമ്മർ അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ എൻ.എം. അബ്ദുൽ അസീസ് പൊന്നാടയും ഉപഹാരവും നൽകി. പ്രധാനാധ്യാപിക ടി.വി. അനിത, പി.വി. അനൂപ്, സുരേഷ് അന്നൂർ, പി. മിനി എന്നിവർ സംസാരിച്ചു. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ എം. നിഷാന്ത് മഴക്കാല രോഗങ്ങളെക്കുറിച്ച് ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.