ചമതച്ചാൽ ഉപ​െതരഞ്ഞെടുപ്പ്: രാജിവെച്ച കോൺഗ്രസ് നേതാവ് ബി.ജെ.പി സ്ഥാനാർഥി

പയ്യാവൂർ: പയ്യാവൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് ചമതച്ചാൽ ഉപതെരഞ്ഞെടുപ്പിൽ കഴിഞ്ഞദിവസം രാജിവെച്ച കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുരേഷ് മല്ലിശ്ശേരി ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കും. കഴിഞ്ഞതവണ യു.ഡി.എഫി​െൻറ വിമതസ്ഥാനാർഥിയുടെ ഡമ്മി ആയി മത്സരിച്ച ആളെ ഇക്കുറി യു.ഡി.എഫ് സ്ഥാനാർഥി ആക്കിയതിൽ പ്രതിഷേധിച്ചാണ് സുരേഷ് മല്ലിശ്ശേരി രാജിവെച്ചത്. കോൺഗ്രസ് അംഗമായിരുന്ന പൊക്ലി കുഞ്ഞിരാമ‍​െൻറ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബി.ജെ.പി വാതിൽമടയിൽ നടത്തിയ കൺവെൻഷനിൽ ജില്ല ജനറൽ സെക്രട്ടറി കെ.കെ. വിനോദ് സ്ഥാനാർഥി പ്രഖ്യാപനം നടത്തി. പയ്യാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ.വി. പ്രദീപ് അധ്യക്ഷത വഹിച്ചു. ഇരിക്കൂർ നിയോജകമണ്ഡലം പ്രസിഡൻറ് കെ.ജെ. മാത്യു, ജില്ല കമ്മിറ്റി അംഗം വി.എൻ. രവി, മഹിളാ മോർച്ച ജില്ല സെക്രട്ടറി വനജ മേലേടത്ത്, നിയോജകമണ്ഡലം പ്രസിഡൻറ് സ്വപ്ന മധു, എം.ഐ. ശശി, മേലേടത്ത് നാരായണൻ, ഇ.കെ. ഗംഗാധരൻ, മനോജ് പൊക്ലി, സഞ്ജു, രതീഷ്, സ്ഥാനാർഥി സുരേഷ് മല്ലിശ്ശേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.