പയ്യാവൂർ സഹകരണ ബാങ്ക് റുപേ കെ.സി.സി കാർഡ് വിതരണോദ്ഘാടനം

പയ്യാവൂർ: പയ്യാവൂർ സർവിസ് സഹകരണ ബാങ്ക് കണ്ണൂർ ജില്ല സഹകരണ ബാങ്കുമായി സഹകരിച്ച് നബാർഡി​െൻറ സഹായത്തോടെ കർഷകർക്കായുള്ള റുപേ കെ.സി.സി കാർഡ് വിതരണോദ്ഘാടനം സിനിമാ താരവും എം.പിയുമായ ഇന്നസ​െൻറ്, കർഷകൻ പ്രമോജ് മച്ചികാട്ടിന് നൽകി നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് ടി.എം. ജോഷി അധ്യക്ഷതവഹിച്ചു. ബാങ്ക് സെക്രട്ടറി എം.വി. രാജേഷ് കുമാർ, പഞ്ചായത്ത് മെംബർ കെ.ടി. അനിൽകുമാർ, ബാങ്ക് ഡയറക്ടർമാരായ ടി. ഉമ്മർ, മാത്യു കണികാതോട്ടം എന്നിവർ സംസാരിച്ചു. ജില്ലയിൽ എ.ടി.എം കാർഡുള്ള നാലാമത്തെ സഹകരണ ബാങ്കും മലയോരമേഖലയിലെ ആദ്യത്തേതുമാണ് പയ്യാവൂർ സഹകരണ ബാങ്ക്. എ.ടി.എം കാർഡ് ഉപയോഗിച്ച്‌ ഇന്ത്യയിൽ എവിടെയുമുള്ള എ.ടി.എം കൗണ്ടറിൽനിന്ന് തുക പിൻവലിക്കാമെന്ന് ബാങ്ക് പ്രസിഡൻറ് ടി.എം. ജോഷി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.