മൂന്നാർ: ഉന്നംവെച്ചതെല്ലാം നേടി 'സർവകക്ഷി'; സി.പി.​െഎയുടെ അസാന്നിധ്യം എളുപ്പമായി

*മുൻഗണന ഭൂമി പതിച്ചു നൽകുന്നതിന് തൊടുപുഴ: അനധികൃത നിർമാണങ്ങൾക്കും കൈയേറ്റങ്ങൾക്കും നിയമസാധുത കൈവന്നേക്കാമെന്നതാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന 'സർവകക്ഷി' യോഗത്തി​െൻറ പ്രത്യാഘാതം. എത്ര ശ്രദ്ധിച്ചാലും മൂന്നാറിൽ ഭൂമി കൈവശപ്പെടുത്തിയവർക്ക് പട്ടയം തരപ്പെടുത്താൻ കഴിയുന്ന പഴുതുകൾ മിക്കവാറും തീരുമാനങ്ങളിൽ മുഴച്ചു നിൽക്കുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു. ശനിയാഴ്ചത്തെ പല തീരുമാനങ്ങളും സർക്കാർ നയമായി കോടതികളിലെത്തുന്നതോടെ ഭൂമി കൈയേറിയ കേസുകളിൽ ഭൂമാഫിയക്ക് ജയമുണ്ടാകുന്ന സാഹചര്യവുമുണ്ടാകും. ഏലമലക്കാടെന്ന നിലയിലും നിർമാണച്ചട്ടങ്ങൾ ലംഘിച്ചതിനുമടക്കം റവന്യൂവകുപ്പ് സ്റ്റോപ് മെമ്മോ നൽകിയ കെട്ടിടങ്ങളുടെ സ്ഥിതി പുനഃപരിശോധനക്ക് വിധേയമാക്കാൻ തീരുമാനിച്ചതാണ് പരിസ്ഥിതിക്ക് ഏറെ കുഴപ്പം ചെയ്യുന്ന തീരുമാനങ്ങളിലൊന്ന്. ഷെഡുകളോ െചറുകെട്ടിടങ്ങളോ പണിത് ഇവക്ക് പഞ്ചായത്തിനെ സ്വാധീനിച്ച് കെട്ടിട നമ്പർ സ്വന്തമാക്കിയ ശേഷം റവന്യൂ ഉദ്യോഗസ്ഥരെ സമീപിച്ച് കൈവശാവകാശം ഉറപ്പിച്ചെടുത്ത് കൈയേറ്റ ഭൂമിക്ക് രേഖയുണ്ടാക്കുന്ന രീതിയാണ് മൂന്നാറിൽ പൊതുവെ നടന്നിട്ടുള്ളത്. എന്നിരിക്കെ, വീടുകൾക്ക് നമ്പർ എളുപ്പം ലഭ്യമാകുന്ന സ്ഥിതി ദോഷം െചയ്യും. ൈകയേറിയ ഭൂമി സ്വന്തമാക്കുന്നതി​െൻറ ആദ്യപടി തൊഴിലാളികൾക്ക് താമസിക്കാെനന്ന പേരിൽ വെച്ചുകെട്ടുന്ന ഷെഡുകൾക്ക് കെട്ടിട നമ്പർ സംഘടിപ്പിക്കലാണ്. പിന്നീട് സ്ഥലത്ത് പഞ്ചായത്ത് നമ്പറിട്ട കെട്ടിടമുള്ളത്, ചൂണ്ടിക്കാട്ടി കോടതിയിൽനിന്ന് അനുകൂല വിധി നേടിയെടുക്കുന്ന രീതിയും നിലനിൽക്കുന്നു. പരിസ്ഥിതി ദുർബല പരിഗണനയിൽ മൂന്നാർ മേഖലയിൽ നിർമാണങ്ങൾക്ക് നിയന്ത്രണമുണ്ടായിരിക്കെ തന്നെയാണ് അനധികൃത നിർമാണങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നിലപാട്, സർവകക്ഷി താൽപര്യമെന്ന പേരിൽ സർക്കാർ അംഗീകരിക്കുന്നത്. മൂന്നാറിെന കോൺക്രീറ്റ് വനങ്ങളാക്കാൻ സമ്മതിക്കില്ലെന്ന് ആണയിടുന്നതിനിടെയാണ് മുഖ്യമന്ത്രി ആവശ്യങ്ങളെല്ലാം സമ്മതിച്ചുകൊടുത്തതും. പട്ടയത്തിനും ഭൂമി പതിച്ചു നൽകുന്നതിനുമാണ് യോഗത്തിൽ മുഖ്യപരിഗണന ലഭിച്ചതും. കുത്തകപ്പാട്ട ഭൂമിക്ക് പട്ടയം നൽകുന്നതടക്കം തീരുമാനങ്ങളിൽ ഏറെയും സി.പി.െഎക്ക് കൂടി താൽപര്യമുള്ളവയാണ്. എന്നാൽ, സ്റ്റോപ് മെമ്മോ, മറുപാട്ടക്കാരിൽനിന്ന് കരം സ്വീകരിക്കൽ, ഇവർക്ക് പട്ടയം എന്നീ വിഷയങ്ങളിൽ എതിരഭിപ്രായമുണ്ടെന്നാണ് സൂചന. ടാറ്റ മറുപാട്ടത്തിന് കൊടുത്ത ഭൂമിക്ക് സർക്കാർ എങ്ങനെ പട്ടയം നൽകുമെന്നത് നിയമപ്രശ്നങ്ങളിലേക്കും വിരൽ ചൂണ്ടുന്നു. കുത്തകപ്പാട്ട ഭൂമിക്ക് കരം സ്വീകരിക്കാനും പട്ടയം നൽകാനും തീരുമാനിച്ചതിലൂടെ മൂന്നാറിെല 22 സ​െൻറ് വിവാദ ഹോം സ്റ്റേ നൽകിയ കേസിൽ റവന്യൂവകുപ്പ് നിലപാട് ദുർബലമാകും.എന്നാൽ, 22 സ​െൻറിന് കുത്തകപ്പാട്ടം നിലവിലില്ലെന്ന വാദമാണ് റവന്യൂവകുപ്പിനുള്ളത്. ഏലമലക്കാടുകളിൽനിന്നടക്കം മരം മുറിക്കുന്നതിന് ഉത്തരവിറക്കാൻ തീരുമാനിച്ചത് കോടതികളുടേതടക്കം പ്രതികൂല നിലപാട് കണക്കിലെടുക്കാതെയാണ്. കൈയേറ്റ ലോബിക്ക് അനുകൂലമായി മൂന്നാറിൽ കോൺഗ്രസിനെ മുന്നിൽ നിർത്തി, സി.പി.എം മെനഞ്ഞ 'സർവകക്ഷി'ലേബലിലാണ് എല്ലാം കൈയേറ്റക്കാർ നേടിയത്. അതേസമയം, പുതിയതൊന്നും യോഗത്തിൽ തീരുമാനിച്ചിട്ടില്ലെന്നും അനധികൃത നിർമാണങ്ങളിൽ നിലനിൽക്കുന്ന സ്റ്റോപ് മെമ്മോ നിയമാനുസൃതമായല്ലാതെ മാറ്റിമറിക്കൽ സാധ്യമല്ലെന്നും സി.പി.െഎ വ്യക്തമാക്കുന്നു. അഷ്റഫ് വട്ടപ്പാറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.