വ്യവസായ ആവശ്യത്തിനുള്ള വിമാനയാത്രക്ക്​ നിരക്കിളവ്​

വ്യവസായ ആവശ്യത്തിനുള്ള വിമാനയാത്രക്ക് നിരക്കിളവ് കമ്പനികളുടെ ജി.എസ്.ടി രജിസ്ട്രേഷൻ വിവരങ്ങൾ നൽകണം ന്യൂഡൽഹി: ചരക്കു സേവന നികുതി നിലവിൽവന്നതോടെ ബിസിനസ് ആവശ്യാർഥം ഇക്കോണമി വിഭാഗത്തിൽ യാത്ര ചെയ്യുന്നവർക്ക് നിരക്കിളവിന് കമ്പനിയുടെ ജി.എസ്.ടി രജിസ്ട്രേഷൻ വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് വിമാനക്കമ്പനികളുടെ നിർദേശം. എയർ ഇന്ത്യ, ജെറ്റ് എയർവേസ്, വിസ്താര ഉൾപ്പെടെ വിമാനക്കമ്പനികൾ ഇതുസംബന്ധിച്ച നിർദേശം നൽകിക്കഴിഞ്ഞു. ഒാരോ കമ്പനിയും രജിസ്ട്രേഷൻ പൂർത്തിയാക്കുേമ്പാൾ ലഭിക്കുന്ന ജി.എസ്.ടി നമ്പറാണ് നൽകേണ്ടത്. നമ്പർ നൽകിയാൽ 12 ശതമാനം നികുതി തിരിച്ചുനൽകുമെന്നാണ് അറിയിപ്പ്. ഉയർന്ന ക്ലാസുകളിൽ 12 ശതമാനമാണ് ടിക്കറ്റ് നിരക്ക്. ഇക്കോണമി ക്ലാസുകളിൽ അഞ്ചു ശതമാനവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.