പ്രണബ്​ പിതൃതുല്യൻ –മോദി

പ്രണബ് പിതൃതുല്യൻ –മോദി ഹസനുൽ ബന്ന ന്യൂഡൽഹി: സ്വന്തം സന്താനത്തെപ്പോലെ തന്നെ നോക്കിയ പിതൃതുല്യനാണ് രാഷ്ട്രപതി പ്രണബ് മുഖർജിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖർജി വിരമിക്കാൻ ദിവസങ്ങൾ ബാക്കിയിരിക്കെയാണ് അദ്ദേഹവുമായുള്ള ത​െൻറ ൈവകാരിക ബന്ധം മോദി തുറന്നുപറഞ്ഞത്. 'പ്രസിഡൻറ് എ സ്റ്റേറ്റ്സ്മാൻ' എന്ന പുസ്തകം രാഷ്ട്രപതിഭവനിൽ പ്രകാശനം ചെയ്യുകയായിരുന്നു മോദി. ത​െൻറ ഹൃദയത്തിൽനിന്നാണിത് പറയുന്നതെന്ന് ആമുഖമായി വ്യക്തമാക്കിയ മോദി പിതാവി​െൻറ സ്ഥാനത്ത് നിന്നാണ് പ്രണബ് ദാ തനിക്ക് മാർഗനിർദേശം നൽകിയതെന്ന് വിശദീകരിച്ചു. താൻ ഡൽഹിയിലേക്ക് വന്നപ്പോൾ വഴികാട്ടാൻ പ്രണബ് ദാ ഉണ്ടായിരുന്നത് ഒരിക്കലും മറക്കാൻ കഴിയില്ല. പ്രസിഡൻറ് പദം പ്രോേട്ടാക്കോളിനേക്കാൾ വലുതാണ്. മോദിജി, മതിയായ വിശ്രമമെടുക്കൂ, ആരോഗ്യം ശ്രദ്ധിക്കൂ എന്ന് അദ്ദേഹം തന്നോട് പറയാറുണ്ടായിരുന്നു –മോദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.