സ്വകാര്യവ്യക്തികളുടെ പറമ്പുകളിലെ മാലിന്യം കോർപറേഷ​െൻറ സ്വസ്ഥത കെടുത്തുന്നു

കണ്ണൂർ: സ്വകാര്യവ്യക്തികളുടെ കൈവശമുള്ള സ്ഥലങ്ങളിലെ മാലിന്യം നീക്കംചെയ്യുന്നതിന് വഴിയില്ലാതെ കോർപറേഷൻ പ്രതിസന്ധിയിൽ. കോർപറേഷൻ പരിധിയിൽ പകുതിയിലധികം മാലിന്യങ്ങളുള്ളത് സ്വകാര്യവ്യക്തികളുടെ പറമ്പുകളിലും ഉപേക്ഷിച്ചെന്നമട്ടിൽ കിടക്കുന്ന സ്ഥലങ്ങങളിലും കെട്ടിടങ്ങളുടെ പരിസരങ്ങളിലുമാണ്. ഇൗ മാലിന്യം ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങൾ ജനങ്ങൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ടെങ്കിലും ഇവ നീക്കംചെയ്യുന്നതിന് കോർപറേഷന് സാധിക്കുന്നില്ല. ശുചീകരണത്തിന് ആവശ്യമായ ആളുകളില്ലാത്തതാണ് നടപടികൾക്ക് ഒരുങ്ങുന്നതിന് തടസ്സമാകുന്നത്. സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലുള്ള മാലിന്യം നീക്കംചെയ്യുന്നതിന് നേരിട്ട്കോർപറേഷന് സാധിക്കില്ല. ഇവ നീക്കംചെയ്യുന്നതിന് നോട്ടീസ് നൽകുകയാണ് നടപടികളിലൊന്ന്. ഇൗ നോട്ടീസിനോട് സ്ഥലം, സ്ഥാപന ഉടമകൾ പ്രതികരിക്കുന്നില്ലെങ്കിൽ കോർപറേഷൻ ഇടപെട്ട് നീക്കംചെയ്യുകയും ചെലവായ തുക ഇൗടാക്കുകയും ചെയ്യാം. ഇതിനായി നിരവധി സ്വകാര്യ വ്യക്തികൾക്ക് കോർപറേഷൻ നോട്ടീസ് നൽകിയിട്ടുണ്ട്. ആരും ഇതുവരെ നോട്ടീസിനോട് പ്രതികരിച്ചിട്ടില്ല. മഴ കനക്കുന്നതോടെ ഇൗ മാലിന്യം നീക്കിയില്ലെങ്കിൽ കൂടുതൽ അപകടങ്ങളാണുണ്ടാവുക. കോർപറേഷനിലെ പൊതുയിടങ്ങൾ ശുചീകരിക്കുന്നതിന് ആവശ്യമായ ശുചീകരണത്തൊഴിലാളികൾപോലും ലഭ്യമല്ലെന്നിരിക്കെയാണ് സ്വകാര്യ ഇടങ്ങളിലെ മാലിന്യക്കൂമ്പാരം പ്രതിസന്ധിയുളവാക്കുന്നത്. അതിനിടെ പകർച്ചപ്പനി മറികടക്കുന്നതിന് ജനകീയ സഹകരണത്തോടെയുള്ള ശുചീകരണം കൂടുതൽ ശക്തിപ്പെടുത്താൻ കോർപറേഷൻ തീരുമാനിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെ പെങ്കടുത്ത മെഗാ ശുചീകരണത്തി​െൻറ തുടർച്ചയായാണ് ഒാരോ വാർഡിലെയും മുക്കുംമൂലയും ശുചീകരിക്കുന്നതിന് കോർപറേഷൻ ഒരുങ്ങുന്നത്. ഇതി​െൻറ ഭാഗമായി കാനത്തൂർ ഡിവിഷനിൽ ഇന്നലെ പൊതുജനങ്ങളുടെയും കുടുംബശ്രീ അംഗങ്ങളുടെയും നേതൃത്വത്തിൽ ശുചീകരണം നടന്നു. മേയർ ഇ.പി. ലത, ആരോഗ്യ സ്ഥിരംഅമിതി അധ്യക്ഷ പി. ഇന്ദിര എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.