കൺസ്​ട്രക്​ഷൻ വർക്കേഴ്​സ്​ ഫെഡറേഷൻ (സി.​െഎ.ടി.യു) ജില്ല സമ്മേളനം

കണ്ണൂർ: നിർമാണ-വ്യവസായ രംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടു. നിർമാണമേഖല തകർന്നു. മണൽ ഉൾപ്പെടെയുള്ള അസംസ്കൃതവസ്തുക്കൾ ലഭിക്കുന്നതിന് തടസ്സം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇൗ പ്രയാസങ്ങൾ പരിഹരിച്ചില്ലെങ്കിൽ ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗം ഇല്ലാതാകുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.വി. ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അരക്കൻ ബാലൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡൻറ് കെ.പി. സഹദേവൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ടി. ശശി റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികൾ: അരക്കൻ ബാലൻ (പ്രസി.), ടി. ശശി (ജന. സെക്ര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.