ഫിറ്റ്​നസ്​ സർട്ടിഫിക്കറ്റ്​ റദ്ദാക്കി; റോങ്​ സൈഡിൽ കുതിച്ച ബസിന്​ കലക്​ടറുടെ കൂച്ചുവിലങ്ങ്​

കണ്ണൂർ: റോങ് സൈഡിൽ യാത്രക്കാരെ ഭീതിയിലാക്കി കുതിച്ച ബസിന് ജില്ല കലക്ടറുടെ കൂച്ചുവിലങ്. എ.എം.വി.െഎ കൈയോടെ പിടികൂടിയ ബസി​െൻറ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കലക്ടർ ഇടപെട്ട് റദ്ദാക്കുകയും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ഉത്തരവിടുകയും ചെയ്തു. തോന്നിയമാതിരി ഒാടുന്ന ബസുകൾക്കെതിരെയുണ്ടായ നടപടിയെന്നനിലയിൽ സമൂഹമാധ്യമത്തിൽ ആഘോഷിക്കുകയാണ് സംഭവം. കണ്ണൂർ-തലശ്ശേരി റൂട്ടിൽ ഒാടുന്ന വോളൻറ് ബസാണ് കഴിഞ്ഞ ദിവസം കണ്ണോത്തുംചാലിൽ റോങ് സൈഡിൽ പരാക്രമം കാണിച്ച് ഒാടിയത്. ദേശീയപാതയിൽ കണ്ണൂർ ഭാഗത്തേക്കുള്ള സൈഡിൽ വാഹനങ്ങൾ നിറഞ്ഞപ്പോൾ എതിർവശത്തൂകൂടെ ഡിവൈഡർ മറികടന്നാണ് ബസ് കുതിച്ചെത്തിയത്. വൺവേ ആയി പ്രവർത്തിക്കുന്ന റോഡിൽ എതിർവശത്തുനിന്ന് ബസ് പാഞ്ഞുവന്നപ്പോൾ യാത്രക്കാരും കാറുകളും അപകടഭീതിയിൽ റോഡി​െൻറ ഇടതുവശത്തേക്ക് ഒഴിഞ്ഞുമാറുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന എ.എം.വി.െഎ അനിൽകുമാർ ഉടൻതന്നെ ബസി​െൻറ പടം എടുക്കുകയും നടപടിക്ക് ഒരുങ്ങുകയുമായിരുന്നു. ഡ്രൈവർ തലശ്ശേരി പൂക്കോട് സ്വദേശി കെ.വി. നിധീഷി​െൻറ ലൈസൻസ് റദ്ദാക്കുന്നതിനാണ് നിർദേശമുണ്ടായത്. സമാനമായരീതിയിൽ ഒാടുന്ന ബസുകൾക്കെതിരെ കൂടുതൽ നടപടികളുണ്ടാകുമെന്നും ജില്ല കലക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.