ബൈപാസ്​ നഷ്​ടപരിഹാരം പരിഹാരമുണ്ടാക്കുന്നതിന്​ കർമസമിതി ഡൽഹിക്ക്​

മാഹി: മുഴപ്പിലങ്ങാട്-മാഹി ബൈപാസ് പദ്ധതിയിൽ മാഹിയിലെ ഭൂവുടമകളുടെ ദുരിതങ്ങൾക്ക് അറുതിയാകാത്ത സാഹചര്യത്തിൽ കർമസമിതി ഭാരവാഹികൾ വീണ്ടും കേന്ദ്ര മന്ത്രിയുമായും ഉദ്യോഗസ്ഥരുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. പാർലമ​െൻറ് സമ്മേളനത്തിടയിൽ കേന്ദ്ര ഉപരിതല മന്ത്രി നിതിൻ ഗഡ്കരി, ദേശീയപാതാ അതോറിറ്റി ചെയർമാൻ, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുമായാണ് ജൂലൈ 15ഒാടെ കൂടിക്കാഴ്ച. ഹൈവെ അതോറിറ്റി പുതുച്ചേരി സെഷൻസ് കോടതിയിൽ നൽകിയ അപ്പീൽ ഹരജി ഒഴിവാക്കി ഒത്തുതീർപ്പിലെത്തിക്കുകയെന്നതാണ് കർമസമിതി ലക്ഷ്യമിടുന്നത്. അതേസമയം, ഹൈേവ അതോറിറ്റി അധികൃതർ വകുപ്പ് മന്ത്രിയുടേതടക്കം നിർദേശങ്ങൾ അവഗണിക്കുകയാണെന്ന് പരാതികൾ ഉയർന്നിട്ടുണ്ട്. പ്രശ്ന പരിഹാരങ്ങൾക്കുള്ള നിർേദശങ്ങൾക്കൊന്നും വഴങ്ങുന്നില്ലെന്നാണ് പരാതി. മാഹി ബൈപാസ് പദ്ധതിയിൽെപട്ട സമീപത്തെ കോടിയേരി, ചൊക്ലി തുടങ്ങിയ ഇടങ്ങളിലെല്ലാം ജില്ലതല പർച്ചേസ് കമ്മിറ്റി നിശ്ചയിച്ച നഷ്ടപരിഹാരം വിതരണം ചെയ്ത ദേശീയപാത വിഭാഗം മാഹിയിൽ മാത്രം ഇതിന് വിരുദ്ധമായ നിലപാടെടുത്തതിലുള്ള ദുരൂഹത നിലനിൽക്കുകയാണ്. കഴിഞ്ഞ നവംബർ 17നും മാഹി എം.എൽ.എ ഡോ. വി. രാമചന്ദ്ര​െൻറ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ഡൽഹിയിൽ കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതി​െൻറ തുടർച്ചയായിട്ടാണ് വീണ്ടും എം.എൽ.എയുടെ നേതൃത്വത്തിൽ കർമസമിതി ഭാരവാഹികൾ ഡൽഹിക്ക് പോകുന്നത്. പുതുച്ചേരി എം.പി ആർ. രാധാകൃഷ്ണനും പങ്കെടുക്കും. ജില്ലതല പർച്ചേസ് കമ്മിറ്റി ബൈപാസ് പദ്ധതിയിലെ മാഹിയിലെ ഭൂവുടമകൾക്ക് നിശ്ചയിച്ച 74 കോടി രൂപ അധികമാണെന്ന് കാണിച്ചാണ് ഹൈേവ അതോറിറ്റി ആർബിട്രേറ്ററെ നിയമിച്ചത്. മറ്റിടങ്ങളിലൊന്നും ഹൈേവ അതോറിറ്റി ഇത്തരമൊരു വാദമുന്നയിച്ചിട്ടില്ല. എന്നാൽ, ആർബിട്രേറ്റർ മാഹി ഗവ. ഹൗസിൽ ഭൂവുടമകള നേരിട്ട് വിളിച്ചുവരുത്തി കൂടിക്കാഴ്ച നടത്തി 38 വർഷം ഭൂവുടമകൾ അനുഭവിച്ച കഷ്ടപ്പാടിനും ദുരിതത്തിനും ജില്ലതല പർച്ചേസ് കമ്മിറ്റി നിശ്ചയിച്ച തുക മതിയാവില്ലെന്ന് വിധിച്ചു. തുക വർധിപ്പിച്ച് ഏതാണ്ട് ഇരട്ടിയോളമാക്കി 138.5 കോടി രൂപയായി നിശ്ചയിക്കുകയാണുണ്ടായത്. എന്നാൽ, ഈ തുകയും അധികമാണെന്നും ഒരു വിധത്തിലും നൽകാൻ പറ്റില്ലെന്നും കാണിച്ചാണ് ഹൈേവ അതോറിറ്റി പുതുച്ചേരി സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയിട്ടുള്ളത്. ആർബിട്രേറ്റർ നിശ്ചയിച്ച സെലേഷ്യത്തിൽനിന്ന് 20 ശതമാനം കുറക്കാൻ സമ്മതമാണെന്ന് കാണിച്ച് ഭൂവുടമകൾ ഒപ്പിട്ട സമ്മതപത്രം പുതുച്ചേരി ചീഫ് സെക്രട്ടറിക്ക് കൈമാറിയ സാഹചര്യത്തിൽ കേന്ദ്രമന്ത്രിയുമായുള്ള ചർച്ചയിൽ ഒത്തുതീർപ്പിൽ എത്തുമെന്നാണ് ഭൂവുടമകളും കർമസമിതിയും പ്രതീക്ഷിക്കുന്നത്. 220ഓളം കുടുംബങ്ങളാണ് ബൈപാസ് റോഡി​െൻറ പേരിൽ നാലു പതിറ്റാണ്ടിലേറെയായി ദുരിതമനുഭവിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.