മദ്​റസ വിദ്യാരംഭം

പാനൂർ: കണ്ണൂർ ജില്ലതല ഉദ്ഘാടനം തൃപ്രങ്ങോട്ടൂർ ബദ്രീയ്യയിൽ അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി ഉദ്ഘാടനംചെയ്തു. എസ്.ബി.പി. തങ്ങൾ, അഷ്റഫ് സഖാഫി കടവത്തൂർ, എസ്.ബി.എം. തങ്ങൾ, അബ്ദുർറഷീദ് ദാരിമി, ഷാഫി ലത്തീഫി, ഹനീഫ് പാനൂർ, ഇഖ്ബാൽ ചെണ്ടയാട്, വി.വി. ഉസ്താദ്, നവാസ് കൂരാറ, അഹ്മദ്, അസ്ഫർ ചെറ്റക്കണ്ടി എന്നിവർ സംസാരിച്ചു. പാനൂർ ബിൽഡിങ് സൊസൈറ്റി കോൺഫറൻസ് ഹാൾ തുറന്നു പാനൂർ: കോ-ഓപേററ്റിവ് ബിൽഡിങ് സൊസൈറ്റി പുതുതായി പണിത കോൺഫറൻസ് ഹാൾ തുറന്നു. പാനൂർ ചമ്പാട് റോഡിൽ സൊസൈറ്റിയുടെ രണ്ടാംനിലയിൽ പണിത ഹാൾ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനംചെയ്തു. ബിൽഡിങ് സൊസൈറ്റി പ്രസിഡൻറ് ഇ.കെ. അശോക് കുമാർ അധ്യക്ഷതവഹിച്ചു. മുൻ പ്രസിഡൻറ് പി.ആർ. നായരെ കെ.വി. സുമേഷ് ആദരിച്ചു. പി. കുമാരൻ, ഹാരിസ് അസ്ദ എന്നിവരിൽനിന്ന് മുൻ മന്ത്രി കെ.പി. മോഹനൻ നിക്ഷേപം ഏറ്റുവാങ്ങി. സൊസൈറ്റി പാനൂർ ഗവൺമ​െൻറ് എൽ.പി സ്കൂളി​െൻറ വികസനത്തിനു നൽകുന്ന സഹായം സ്കൂൾ അധികൃതരെ ഏൽപ്പിച്ചു. മുൻ ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരെ കൂത്തുപറമ്പ് അസി. രജിസ്ട്രാർ പി. രാംദാസ് ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയികളായ വിദ്യാർഥികളെ മുൻ ജില്ല ബാങ്ക് പ്രസിഡൻറ് പി. ഹരീന്ദ്രൻ ഉപഹാരം നൽകി അനുമോദിച്ചു. കെ.കെ. പവിത്രൻ, വി. സുരേന്ദ്രൻ, പി.കെ. ഷാഹുൽ ഹമീദ്, പി.കെ. പ്രവീൺ, പി. രാജീവൻ, കെ. മുകുന്ദൻ, കെ.കെ. കണ്ണൻ, കെ.കെ. ധനഞ്ജയൻ, കെ.പി. യൂസുഫ്, പി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. സൊസൈറ്റി വൈസ് പ്രസിഡൻറ് കെ.പി. ചന്ദ്രൻ സ്വാഗതവും സെക്രട്ടറി എ. പ്യാരി നന്ദിയും പറഞ്ഞു. മുഖംമൂടിസംഘം വീട് കയറി ആക്രമിച്ചു; യുവാവിനും മാതാവിനും പരിക്ക് പാനൂർ: കല്ലിക്കണ്ടി തൂവക്കുന്നിൽ മുഖംമൂടിസംഘം യൂത്ത് ലീഗ് പ്രവർത്തകെനയും മാതാവിെനയും വീട് കയറി ആക്രമിച്ചു. ആക്രമണത്തിൽ ഇരുവർക്കും പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി 10നാണ് തൂവക്കുന്ന് കുഞ്ഞിപീടികയിലെ സലാമി​െൻറ മകൻ സുഹൈലിനെ മുഖംമൂടിധാരികളായ മൂന്നംഗസംഘം ആക്രമിച്ചത്. വീടി​െൻറ ഷെഡി​െൻറ പിന്നിൽ ഒളിച്ചിരുന്ന സംഘം ബൈക്കുമായി പുറത്തേക്ക് പോകുമ്പോൾ പൂച്ചട്ടികൊണ്ട് തലക്ക് എറിയുകയും കൈക്കും കാലിനും ഇരുമ്പുവടികൊണ്ട് മർദിക്കുകയുമായിരുന്നെന്ന് സുഹൈൽ പൊലീസിനോട് പറഞ്ഞു. ബഹളംകേട്ട് സംഭവസ്ഥലത്തെത്തിയ മാതാവ് സമീറയെ (37) അക്രമിസംഘം ആയുധംകാട്ടി ഭീഷണിപ്പെടുത്തുകയും ഭയന്നോടിയ ഇവർക്ക് വീണ് നടുവിനും കാലിനും സാരമായി പരിക്കേൽക്കുകയുംചെയ്തു. ഇരുവെരയും തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ കൊളവല്ലൂർ പൊലീസ് കേസെടുത്തു. നടപടി പ്രതിഷേധാർഹമാണെന്ന് മുസ്ലിംലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻറ് പൊട്ടങ്കണ്ടി അബ്ദുല്ലയും ജനറൽ സെക്രട്ടറി വി. നാസറും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.