ചൊക്ലി: ഇന്ത്യൻ മാർഷൽ അക്കാദമിയുടെ നേതൃത്വത്തിൽ ഗുരുകൃപ കളരിസംഘത്തിലെ സദാശിവൻ ഗുരുക്കളുടെ ശിക്ഷണത്തിലുള്ള രണ്ടാംഘട്ട കളരിപ്പയറ്റ് പരിശീലനത്തിന് ചൊക്ലിയിൽ തുടക്കമായി. തലശ്ശേരി ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം പരിശീലനപരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാകേഷ് അധ്യക്ഷതവഹിച്ചു. നാഷനൽ കളരിപ്പയറ്റ് മത്സരത്തിൽ പങ്കെടുത്ത കെ.ടി.കെ. രസ്ന, വി. ശിവനന്ദ് എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു. ചൊക്ലി അഡീഷനൽ എസ്.ഐ പ്രേംദാസ്, ചൊക്ലി ഗ്രാമപഞ്ചായത്തംഗം എൻ.എസ്. ഫൗസിയ, പാനൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. സപ്ന, ദിനേശൻ ഗുരുക്കൾ, ചാലക്കര പുരുഷു, സദാശിവൻ, പി.കെ. മോഹനൻ എന്നിവർ സംസാരിച്ചു. ടി.ടി.കെ. ഷാജി സ്വാഗതവും എ. വിജയൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.