മരം മുറിക്കുന്നത്‌ തടയും- ^വെൽഫെയർ പാർട്ടി

മരം മുറിക്കുന്നത്‌ തടയും- -വെൽഫെയർ പാർട്ടി മാഹി: വൻ പാരിസ്ഥിതികഭീഷണി ഉയർത്തി തലശ്ശേരി-മാഹി ദേശീയപാതയോരങ്ങളിൽ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്ന വന്മരങ്ങൾ അധികാരികളുടെ ഒത്താശയോടെ ലേലംചെയ്ത്‌ മുറിച്ചുമാറ്റുന്നത്‌ തടയുമെന്ന് വെൽഫെയർ പാർട്ടി ന്യൂ മാഹി പഞ്ചായത്ത്‌ കമ്മിറ്റി െസക്രേട്ടറിയറ്റ്‌ യോഗം മുന്നറിയിപ്പ്‌ നൽകി. ഒമ്പതോളം മരങ്ങൾ ഇതിനകം ലേലംചെയ്തു. ഇനി എത്ര ഉന്നതരായാലും ഒരൊറ്റ മരവും മുറിക്കാൻ അനുവദിക്കില്ല. ഇതുവഴി ഓടുന്ന വാഹനങ്ങൾക്കോ കാൽനട യാത്രക്കാർക്കോ പൊതുജനങ്ങൾക്കോ ഒരുവിധ അപകടഭീഷണിയും ഈ മരങ്ങൾ ഉണ്ടാക്കുന്നില്ല. മരങ്ങൾ കേന്ദ്രീകരിച്ച്‌ പാരിസ്ഥിതിക ബോധവത്കരണ ബോർഡുകൾ സ്ഥാപിക്കുമെന്നും പ്രസിഡൻറ് കെ.എൻ.പി. മഹമൂദ്‌, െസക്രട്ടറി എ.പി. ഷബാനി, എം. ഉസ്മാൻ കുട്ടി, മുജീബ്‌ പെരിങ്ങാടി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.