അഴീക്കോട്: മീൻകുന്ന് അയനിവയൽ കുളത്തിൽ . ഞായറാഴ്ച വൈകീട്ട് 5.30ഒാടെ കക്കാട് ഇടച്ചേരി ടി.സി മുക്ക് സ്വദേശി പി.എൻ.പി. ഹിഷാമാണ് (18) മരിച്ചത്. ഇടച്ചേരി സ്വദേശി പി.എൻ.പി. മഹമ്മൂദ്-ഷൈമ ദമ്പതികളുടെ മകനാണ്. ഗവ. ടൗൺ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ഈ വർഷം പ്ലസ് ടു ജയിച്ചതായിരുന്നു. സുഹൃത്തുക്കളോടൊപ്പം കുളിക്കാനായി പോയ ഹിഷാം നീന്തലിനിടെ ക്ഷീണിതനായി മുങ്ങി താഴുകയായിരുന്നു. ഒട്ടേറെ പേർ കുളത്തിൽ കുളിച്ചുകൊണ്ടിരുന്നതിനാൽ ഹിഷാം മുങ്ങിത്താഴ്ന്നത് ആരുടെയും ശ്രദ്ധയിൽപെട്ടിരുന്നില്ല. തുടർന്ന് സുഹൃത്തുക്കൾ ശ്രദ്ധിച്ചപ്പോഴാണ് അപകടം നടന്നത് മനസ്സിലായത്. നാട്ടുകാരും കുളിക്കാനായി വന്നവരും മുങ്ങി പരതിയെങ്കിലും കണ്ടെത്താനായില്ല. കണ്ണൂരിൽനിന്ന് വന്ന ഫയർഫോഴ്‌സും വളപട്ടണം പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഹിഷാമിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിയ ഉടനെതന്നെ മരിക്കുകയായിരുന്നു. ഖബറടക്കം തിങ്കളാഴ്ച കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.