സ്കൂൾ വികസനത്തിന് ജില്ല പഞ്ചായത്ത് പ്രസിഡൻറിെൻറ ഒരുമാസത്തെ വേതനം

ശ്രീകണ്ഠപുരം: സ്കൂൾ വികസനത്തിന് ജനകീയപങ്കാളിത്തം ഉറപ്പാക്കാൻ കാമ്പയിനുകൾ നടക്കുന്ന കാലത്ത് മാതൃകയായി ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്. ചുഴലി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലാക്കുന്നതി​െൻറ ഭാഗമായി സ്വരൂപിക്കുന്ന ഫണ്ടിലേക്കാണ് ത‍​െൻറ ഒരു മാസത്തെ വേതനമായ 15,000 രൂപ നൽകി മാതൃക കാട്ടിയത്. കഴിഞ്ഞദിവസം സ്കൂളിൽ നടന്ന ചടങ്ങിൽ കെ.വി. സുമേഷ്, മന്ത്രി ജി. സുധാകരന് പണം കൈമാറി പ്രഖ്യാപനം നടത്തുകയായിരുന്നു. പ്രസംഗം ചുരുക്കിക്കൊണ്ട് ത‍​െൻറ ഒരു മാസത്തെ വേതനം സ്കൂളിന് നൽകുകയാണെന്ന് പറഞ്ഞ സുമേഷ് ഉടൻതന്നെ തുക മന്ത്രിക്ക് കൈമാറി. നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് ജില്ല പഞ്ചായത്ത് പ്രസിഡൻറി​െൻറ തീരുമാനത്തെ വരവേറ്റത്. കെ.വി. സുമേഷ് തുക നൽകിയതോടെ ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനായ കെ.പി. ജയപാലൻ 10,000 രൂപ സ്കൂളിനായി നൽകി. പിന്നീട് കെ.എസ്.കെ.ടി.എ ജില്ല വൈസ് പ്രസിഡൻറ് ശോഭന കൈയിലുണ്ടായിരുന്ന രണ്ടു സ്വർണവളകൾ സ്കൂൾഫണ്ടിലേക്ക് സംഭാവന നൽകി. തുടർന്ന് പി.ടി.എ പ്രസിഡൻറ് ഗോപാലകൃഷ്ണൻ തേക്കുമരവും ചുഴലി സഹകരണ ബാങ്ക് ഹൈടെക് ക്ലാസ്മുറിയും സ്കൂളിനായി നൽകുമെന്ന് പ്രഖ്യാപിച്ചു. കെ.വി. സുമേഷിനെയും മറ്റ് ജനപ്രതിനിധികളെയും മന്ത്രി ജി. സുധാകരൻ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. സർക്കാർ നൽകുന്ന ഫണ്ടിനു പുറേമ ജനങ്ങളിൽനിന്ന് തുക സ്വരൂപിച്ച് സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനാണ് തീരുമാനം. ചടങ്ങിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.