വിലയിടിവിൽ നിരാശരായി കൊക്കോ കർഷകർ:

കേളകം: കൊക്കോ വിലയിടിവ് കർഷകർക്ക് പ്രഹരമായി. മലയോരത്ത് ഇടവിളയായി കൊക്കോ കൃഷി വ്യാപിച്ചിരുന്നു. റബർ ഉൾപ്പെടെ കാർഷികവിളകൾക്ക് ഇടവിളയായാണ് കൊക്കോ കൃഷിചെയ്യുന്നത്. ഉൽപാദന കാലയളവി​െൻറ ആദ്യഘട്ടത്തിൽ പച്ച കൊക്കോക്ക് 60 രൂപ വരെ വില ലഭിച്ചിരുന്നത് നിലവിൽ പാതിയായി കുറഞ്ഞു. കാലവർഷം കനത്തതോടെ തുടർച്ചയായി വിലയിടിച്ച് മൊത്തക്കച്ചവടക്കാർ കൊള്ളയടിക്കുന്നതായാണ് കർഷകരുടെ പരാതി. കൊക്കോ ഉണക്കിയതിന് 200 വരെ ലഭിച്ചിരുന്നതും ഗണ്യമായി കുറഞ്ഞു. മികച്ച ഉൽപാദനമുണ്ടായിട്ടും വരുമാനനഷ്ടം കർഷകർക്ക് ആഘാതമായി. നിലവിൽ പച്ച കൊക്കോക്ക് കിലോഗ്രാമിന് 32 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. ഉണക്കിയ കൊക്കോക്ക് ഡിമാൻഡുമില്ല. കൊക്കോ സംഭരണത്തിന് സർക്കാർസംവിധാനം ഇല്ലാത്തതും വിനയാകുന്നു. കണ്ണൂർ, കാസർകോട്, വയനാട് തുടങ്ങിയ ജില്ലകളിൽനിന്ന് സംഭരിക്കുന്ന കൊക്കോ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെത്തിച്ചാണ് മൊത്തവ്യാപാരികൾ സംസ്കരിക്കുന്നത്. വിലനിർണയത്തി​െൻറ കുത്തക വ്യാപാരികൾക്കായതും സംസ്കരിക്കുന്നതിന് സർക്കാർതലത്തിൽ സംവിധാനമില്ലാത്തതും കർഷകരെ കുറഞ്ഞവിലയ്ക്ക് ഉൽപന്നം വിൽക്കാൻ നിർബന്ധിതരാക്കുന്നു. മറ്റ് കാർഷികവിളകൾ സംഭരിക്കാനും സംസ്കരിക്കാനും നടപ്പാക്കുന്ന മാതൃകയിൽ കൊക്കോകൃഷിക്കും പദ്ധതി നടപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.