ആ​ധാ​റും പാ​ൻ​കാ​ർ​ഡും ബന്ധിപ്പിക്കൽ: ആ​ധാ​റി​ലെ തെറ്റുതിരുത്താൻ ജ​നം നെ​ട്ടോ​ട്ട​ത്തി​ൽ

കേളകം: ആധാറും പാൻകാർഡും ബന്ധിപ്പിക്കാൻ, ആധാർ കാർഡിലെ തെറ്റുതിരുത്താൻ ജനം നെട്ടോട്ടത്തിൽ. ആധാർ കാർഡിൽ തിരുത്തുകൾ വരുത്താനുള്ള സംവിധാനം ഭൂരിപക്ഷം അക്ഷയകേന്ദ്രങ്ങളിൽ ഇല്ലാത്തതാണ് ജനത്തെ ദുരിതത്തിലാക്കുന്നത്. പാൻ കാർഡുമായി ആധാർ കാർഡ് ലിങ്ക് ചെയ്യുന്നതിന് ഓണ്‍ലൈൻവഴി ശ്രമം നടത്തിയപ്പോഴാണ് പലർക്കും ആധാറിലെ തെറ്റുകൾ മനസ്സിലായത്. തെറ്റുകൾ തിരുത്തിയ ആധാർ കാർഡുകളുമായി മാത്രമേ പാൻകാർഡ് ലിങ്ക്ചെയ്യാൻ കഴിയൂ. ഇതിന് പല അക്ഷയകേന്ദ്രങ്ങളിലും എത്തിയപ്പോഴാണ് ആധാർ തിരുത്താനുള്ള കൂടുതൽ സംവിധാനങ്ങളില്ലെന്ന് അറിയുന്നത്. ഇക്കാര്യത്തിൽ മുന്നറിയിപ്പുണ്ടെങ്കിലും ആവശ്യമായ സംവിധാനം എല്ലാ അക്ഷയകേന്ദ്രങ്ങളിലും ഏർപ്പെടുത്താത്തതിനെതിെര പ്രതിഷേധം ശക്തമായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.