കലക്​ടറേറ്റ് മാർച്ച്: യു.ഡി.എഫ് മണ്ഡലം പര്യടനം നടത്തി

കാസർകോട്: കേന്ദ്ര--കേരള സർക്കാറുകളുടെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ ജൂലൈ ഒന്നിന് യു.ഡി.എഫ് നടത്തുന്ന കലക്ടറേറ്റ് മാർച്ചി​െൻറ പ്രചാരണാർഥം കാസർകോട് നിയോജകമണ്ഡലം എം.എൽ.എ എൻ.എ. നെല്ലിക്കുന്നി​െൻറ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കളായ എ.എം. കടവത്ത്, കരുൺ താപ്പ, അബ്ദുല്ലക്കുഞ്ഞി ചെർക്കള, മാഹിൻ കേളോട്ട് എന്നിവർ മുനിസിപ്പൽ, പഞ്ചായത്ത് പര്യടനം നടത്തി. മൊഗ്രാൽപുത്തൂർ പഞ്ചായത്തിൽ കെ.ബി. കുഞ്ഞാമു ജിസ്തിയ, ഹമീദ് ചേരെങ്കെ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എ. ജലീൽ, ഹനീഫ, കാറഡുക്കയിൽ വാരിജാക്ഷൻ, ഷാഫി ഹാജി, ശങ്കർ, വിനോദ് നമ്പ്യാർ, ശ്രീധരൻ അയങ്കാട്, ബലരാമൻ നായർ, ചന്ദ്രഹാസ ഭട്ട്, സി. ഇഖ്ബാൽ, ബദിയടുക്കയിൽ ബദറുദ്ദീൻ താഷിം, അൻവർ ഓസോൺ, ബള്ളൂരിൽ ഇബ്രാഹിം മദ്ക്കം, അബ്ബാസ് ബെള്ളൂർ, കുമ്പഡാെജയിൽ അബൂബക്കർ മാർപ്പനടുക്ക, അലി തുപ്പക്കൽ, അഡ്വ. എം. കാസിം, ലത്തീഫ് മാർപ്പനടുക്ക, ഹാപ്പി അബൂബക്കർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഫാത്തിമത്ത് സുഹ്റ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.ടി. അബ്ദുല്ല, എസ്. മുഹമ്മദ്, എലിസബത്ത് ക്രാസ്ത, മിസ്രിയ, ചെങ്കളയിൽ ബി.കെ. അബ്ദുസ്സമദ്, പുരുഷോത്തമൻ നായർ, പി.ഡി.എ. റഹ്മാൻ, ബാലകൃഷ്ണൻ അച്ചേരി, മുഹമ്മദ്കുഞ്ഞി കടവത്ത്, എം.എ. മക്കാർ മാസ്റ്റർ, നാസർ ചായിൻറടി എന്നീ യു.ഡി.എഫ് നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.