ജുനൈദ് വധം: പ്രതിഷേധറാലി നടത്തി

പഴയങ്ങാടി: ഡൽഹിയിൽ ഫാഷിസ്റ്റ് ഭീകരതയുടെ ബലിയാടായ ജുനൈദി​െൻറ അവസ്ഥ ഇന്ത്യയിൽ ഇനിയാർക്കും ഉണ്ടാകരുതെന്ന് ആഹ്വാനംചെയ്ത് 'ഇന്ത്യയെ കൊലയാളികൾക്ക് തീറെഴുതരുത്' എന്ന പ്രമേയത്തിൽ മാടായി ഡിവിഷൻ എസ്.എസ്.എഫ് പ്രതിഷേധറാലിയും പൊതുയോഗവും സംഘടിപ്പിച്ചു. പഴയങ്ങാടി ടൗണിൽ നടന്ന പ്രതിഷേധസംഗമത്തിൽ സ്വഫ്വാൻ സഖാഫി മാങ്കടവ് മുഖ്യപ്രഭാഷണം നടത്തി. ഡിവിഷൻ സെക്രട്ടറി നവാസ്, റഷീദ് സഖാഫി ഏഴോം, മുബശിർ മുട്ടം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.