നോട്ട് നിരോധനം: കരകയറാനാവാതെ മലഞ്ചരക്ക് വ്യാപാരം

കേളകം: നോട്ട് നിരോധനത്തത്തെുടര്‍ന്ന് തകര്‍ന്നടിഞ്ഞ മലഞ്ചരക്ക് വ്യാപാരവും കാര്‍ഷിക മേഖലയും കരകയറാനാവാതെ കുഴങ്ങുന്നു. മൂന്നു മാസം കഴിഞ്ഞിട്ടും സ്ഥിതിയില്‍ വലിയ പുരോഗതിയൊന്നുമുണ്ടായില്ല. ഉല്‍പന്നങ്ങള്‍ വില്‍ക്കാനത്തെുന്ന സാധാരണക്കാര്‍ക്ക് നാമമാത്ര പണവും ബാക്കിക്ക് ചെക്കുമാണ് നല്‍കുന്നത്. ഇത് മാറ്റിക്കിട്ടാന്‍ ദിവസങ്ങളോളം ബാങ്കില്‍ കയറിയിറങ്ങണം. ഒരാള്‍ക്ക് പരമാവധി 24,000 രൂപയാണ് ആഴ്ചയില്‍ പിന്‍വലിക്കാന്‍ സാധിക്കുന്നത്. കറന്‍റ് അക്കൗണ്ടില്‍നിന്ന് ഒരു ലക്ഷം വരെ പിന്‍വലിക്കാമെങ്കിലും പല ബാങ്കില്‍നിന്നും 50,000 രൂപയാണ് ലഭിക്കുന്നത്. ഈ തുകകൊണ്ട് ഒരാഴ്ച വ്യാപാരം നടത്താന്‍ സാധിക്കില്ളെന്ന് കച്ചവടക്കാര്‍ പറയുന്നു. കച്ചവടക്കാര്‍ കയറ്റിയയക്കുന്ന ഉല്‍പന്നങ്ങള്‍ക്കും ബാങ്ക് വഴിയാണ് പണം ലഭിക്കുന്നത്. ഒരു വര്‍ഷമെങ്കിലും കഴിയാതെ മലഞ്ചരക്ക് വ്യാപാര മേഖല പൂര്‍വ സ്ഥിതിയിലാകില്ളെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. പല ഉല്‍പന്നങ്ങള്‍ക്കും മുടക്കുമുതല്‍പോലും ലഭിക്കാത്തതിന് പുറമെ നോട്ട് നിരോധനവും കൂടിയായതോടെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. കശുവണ്ടി സീസണ്‍ ആരംഭിച്ചതോടെ ഇത് രൂക്ഷമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.