ജലസംരക്ഷണ ചങ്ങലയുമായി വിദ്യാര്‍ഥികള്‍

ചെറുവത്തൂര്‍: വരാന്‍ പോകുന്ന വരള്‍ച്ചയെ തിരിച്ചറിഞ്ഞ് സമൂഹത്തെ ബോധവത്കരിക്കാന്‍ കുട്ടികള്‍ രംഗത്തിറങ്ങി. കഴിഞ്ഞവര്‍ഷം വറ്റിവരണ്ട് ക്രിക്കറ്റ് കളിക്കാന്‍ ഗ്രൗണ്ടായി മാറിയ പിലിക്കോട് വറക്കോട്ട് വയലിലെ പുതിയ കുളത്തിനുചുറ്റും മനുഷ്യച്ചങ്ങല തീര്‍ത്താണ് ബോധവത്കരണത്തിന് തുടക്കമിട്ടത്. പിലിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ നാഷനല്‍ സര്‍വിസ് സ്കീം യൂനിറ്റിനൊപ്പം ഇ.കെ. നായനാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ളബ് പ്രവര്‍ത്തകരും ഉദ്യമത്തില്‍ പങ്കാളികളാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി കുളത്തില്‍ പിലിക്കോട് എന്‍.എസ്.എസ് വളന്‍റിയര്‍മാര്‍ ശുദ്ധജല മത്സ്യകൃഷി ചെയ്യുന്നുണ്ട്. ജലം അമൂല്യമാണ് എന്ന തിരിച്ചറിവ് സമൂഹത്തിലേക്ക് പകര്‍ത്താനാണ് കുട്ടികളുടെ തീരുമാനം. പിലിക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. ശ്രീധരന്‍ ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്‍റ് ടി. മോഹനന്‍ അധ്യക്ഷത വഹിച്ചു. പിലിക്കോട് പഞ്ചായത്ത് മെംബര്‍മാരായ വി.പി. രാജീവന്‍, ടി. ഓമന, വി.പി. ഗംഗാധരന്‍, രാജന്‍ തായ്ബത്ത്, സിന്ധു എരവില്‍, ടി.കെ. രവി, പി.വി. ഉണ്ണികൃഷ്ണന്‍, കെ. മനോജ്കുമാര്‍, പ്രോഗ്രാം ഓഫിസര്‍ അബ്ദുല്ലത്തീഫ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പി.സി. ചന്ദ്രമോഹന്‍ സ്വാഗതവും എന്‍.എസ്.എസ് വളന്‍റിയര്‍ ക്യാപ്റ്റന്‍ അരുരാജ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.