ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണം

കണ്ണൂര്‍: ഗ്രാമീണ്‍ ബാങ്ക് ജീവനക്കാര്‍ക്ക് ബാങ്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന് ഓള്‍ കേരള ബാങ്ക് റിട്ടയറീസ് ഫോറം ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സഹകരണ ബാങ്ക് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കുക, സാഹിത്യ സാംസ്കാരിക നായകന്മാര്‍ക്കെതിരെയുള്ള അതിക്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.ടി. ബാബു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് രാജന്‍ വേളാണ്ടി അധ്യക്ഷത വഹിച്ചു. ബെഫി സംസ്ഥാന പ്രസിഡന്‍റ് ടി. നരേന്ദ്രന്‍, കെ. നാരായണന്‍, കെ.പി. സേതുമാധവന്‍, ഒ.കെ. രവീന്ദ്രന്‍, സി.പി. നരേന്ദ്രന്‍, ടി.കെ. ശ്രീധരന്‍, വി.പി. അബൂബക്കര്‍, സി. അശോക് കുമാര്‍, എം. ഉദയകുമാര്‍, കെ. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: രാജന്‍ വേളാണ്ടി (പ്രസി.), കെ. നാരായണന്‍, കെ. വത്സന്‍ (വൈസ് പ്രസി.), എം.എന്‍. അനില്‍ കുമാര്‍ (സെക്ര.), കെ. പ്രകാശന്‍, വി.പി. അബൂബക്കര്‍ (ജോ. സെക്ര.), പി.വി. ലക്ഷ്മണന്‍ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.