കണ്ണൂര്‍: എല്ലാ മതവിഭാഗങ്ങളും ഒരുമിച്ചുജീവിക്കുന്ന നാട്ടില്‍ അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയും വെല്ലുവിളിയുമാണെന്ന് മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ പി. കമാല്‍കുട്ടി. ഇത്തരം നീക്കങ്ങളെ ചെറുത്ത് ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സമ്മതിദാന ദിനാചരണത്തിന്‍െറ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എ.ഡി.എം മുഹമ്മദ് യൂസഫ് അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി കാമ്പസ് അംബാസഡര്‍മാര്‍ക്കുള്ള അനുമോദനപത്രം വിതരണം ചെയ്തു. ചിത്രരചന മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണം ജില്ല പൊലീസ് മേധാവി കെ.പി. ഫിലിപ് നിര്‍വഹിച്ചു. മികച്ച സ്റ്റുഡന്‍റ് അംബാസഡര്‍, ബൂത്ത്ലെവല്‍ ഓഫിസര്‍മാര്‍, വില്ളേജ് ഓഫിസര്‍മാര്‍ എന്നിവര്‍ക്കും ചടങ്ങില്‍ ഉപഹാരം നല്‍കി. ഡെപ്യൂട്ടി കലക്ടര്‍മാരായ പി.വി. ഗംഗാധരന്‍, വി.പി. മുരളീധരന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ. പദ്മനാഭന്‍, തഹസില്‍ദാര്‍ വി.എം. സജീവന്‍, ജില്ല ഇന്‍ഫര്‍മാറ്റിക് ഓഫിസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി.എം. ഗോപിനാഥന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ നടത്തിയ ചിത്രരചന മത്സരത്തില്‍ സമ്മാനാര്‍ഹനായ ഇര്‍ഫാന്‍ അലിക്ക് സംസ്ഥാനതലത്തിലും ഒന്നാംസ്ഥാനം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.