യൂത്ത് ലീഗ് കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

കണ്ണൂര്‍: യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനമായത്തെിയ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് കലക്ടറേറ്റ് കോമ്പൗണ്ടില്‍ കടക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ ഉന്തുംതള്ളുമുണ്ടായി. പൊലീസിനുനേരെ കൈയേറ്റശ്രമവും നടന്നു. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കിയശേഷമാണ് ധര്‍ണ ഉദ്ഘാടനം ചെയ്തത്. പെന്‍ഷന്‍ വിതരണത്തിലെ അപാകതയിലും റേഷന്‍സ്തംഭനത്തിലും പൊലീസ് അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് മാര്‍ച്ചും ധര്‍ണയും. കെ.എം. ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയതു. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിന്‍െറ ഭാഗത്തുനിന്നടക്കം നിരന്തര പീഡനമാണ് ഉണ്ടാകുന്നത്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയണം. പാവപ്പെട്ടവര്‍ക്ക് പെന്‍ഷനും റേഷനും നിഷേധിക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്ത്. സര്‍ക്കാര്‍ നിഷ്ക്രിയമാണ്. കൊലപാതകങ്ങള്‍ക്കാണ് പ്രോത്സാഹനം. ലാവലിന്‍ കേസ് മൂടിവെക്കാന്‍ പിണറായിക്ക് മോദിയുടെ സഹായം വേണ്ടിവന്നേക്കാം. എന്നാല്‍, കേരളത്തിലെ സാധാരണക്കാരുടെ നീറുന്നപ്രശ്നങ്ങള്‍ പരിഹരിച്ചില്ളെങ്കില്‍ സര്‍ക്കാറിനെ ജനാധിപത്യരീതിയില്‍ വലിച്ചിടാന്‍ യൂത്ത് ലീഗ് ഉണ്ടാകുമെന്നും ഷാജി പറഞ്ഞു. യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ് വി.പി. മൂസാന്‍കുട്ടി അധ്യക്ഷത വഹിച്ചു. വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, പി. കുഞ്ഞുമുഹമ്മദ്, അബ്ദുല്‍കരീം ചേലേരി, കെ.കെ. സുബൈര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.