ആളെ കൊന്നും അഭ്യൂഹംപരത്തിയും വീണ്ടും സമൂഹമാധ്യമങ്ങള്‍

കണ്ണൂര്‍: ഇല്ലാത്ത രാഷ്ട്രീയസംഘര്‍ഷവും കൊലപാതകവും ഹര്‍ത്താലും ആഘോഷമാക്കി സോഷ്യല്‍ മീഡിയ. തിങ്കളാഴ്ച ഉച്ചമുതലാണ് അഭ്യൂഹം ശക്തിപ്പെട്ടത്. ഇതോടെ മാധ്യമസ്ഥാപനങ്ങളിലേക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഫോണ്‍വിളികളുടെ പ്രവാഹമായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് വെട്ടേറ്റ് കൊല്ലപ്പെട്ട യുവാവിന്‍െറ ഫോട്ടോ അടക്കം ഫോണുകളില്‍നിന്ന് ഫോണുകളിലേക്കും കാതുകളില്‍നിന്ന് കാതുകളിലേക്കും വാര്‍ത്ത പ്രചരിച്ചതോടെ ഫോണ്‍വിളികളുടെ എണ്ണം കൂടി. മറ്റു ജില്ലകളില്‍നിന്ന് വിവരമറിയാന്‍ കണ്ണൂരിലുള്ളവരെ വിളിച്ചതോടെ അഭ്യൂഹത്തിന് ശക്തികൂടി. നേരത്തെ പ്രമുഖരെ ‘കൊന്നും അനുശോചിച്ചും’ നവമാധ്യമങ്ങള്‍ ‘കഴിവ്’ തെളിയിച്ചിരുന്നു. സംഭവത്തില്‍ സൈബര്‍ സെല്‍ അന്വേഷണമാരംഭിച്ചതായി പൊലീസ് അറിയിച്ചു. ഇതിനിടെ, ഇന്ന് നടക്കുന്ന ബസ് പണിമുടക്ക് മാറ്റിവെച്ചതായും രാത്രി വൈകി പ്രചാരണം ശക്തമായി. ഇതോടെ ഹര്‍ത്താലിന്‍െറ വ്യാജപ്രചാരണം ബസ് പണിമുടക്ക് ഏറ്റെടുത്തു. സംഘടനയുടെ ഒൗദ്യോഗികപേരും ഭാരവാഹിയുടെ പേരും സ്ഥാനവും അടക്കമാണ് വാട്സ് ആപ് ഗ്രൂപ്പുകളില്‍ വാര്‍ത്ത പ്രചരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.