കണ്ണൂര്‍: ഈമാസം 16 മുതല്‍ 22വരെ കണ്ണൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവം ഹരിതാഭമാക്കിയ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് അഭിനന്ദനപ്രവാഹം. സംഘാടകമികവുകൊണ്ട് ഗ്രീന്‍ പ്രോട്ടോകോള്‍ ആശയം പൂര്‍ണമായും നടപ്പില്‍വരുത്തിയതിനാല്‍ ചരിത്രത്തിന്‍െറ ഭാഗമായി മാറിയിരിക്കുകയാണ് കണ്ണൂരില്‍ നടന്ന കലോത്സവം. ഏഴു ദിവസമായി 20 വേദികളില്‍ 10 ലക്ഷം പേര്‍ പങ്കെടുത്തിട്ടും മാലിന്യമില്ലാത്ത കലോത്സവമായി പരിപാടിയെ മാറ്റിയെടുക്കാന്‍ ഹരിത വളന്‍റിയര്‍മാര്‍ക്കായി. വിവിധ സബ്കമ്മിറ്റികളുടെയും ജില്ല ശുചിത്വ മിഷന്‍െറയും സഹകരണത്തോടെ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി പ്രവര്‍ത്തനം കലാമാമാങ്കവേളയില്‍ കണ്ണൂരില്‍ എത്തിയ മുഴുവന്‍ ജനതയും പൂര്‍ണമനസ്സോടെ സ്വീകരിച്ചിരുന്നു. കലോത്സവം പൂര്‍ത്തിയായ ഉടന്‍ കലോത്സവനഗരി വൃത്തിയാക്കിയും കമ്മിറ്റി മാതൃകയായി. ഹരിതസന്ദേശം പ്രചരിപ്പിക്കുന്നതിനായി കലോത്സവത്തോടനുബന്ധിച്ച് ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയും ജില്ല ശുചിത്വമിഷനും നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കലോത്സവം ഹരിതോത്സവമാക്കി വിജയിച്ചതുപോലെ ജില്ല പഞ്ചായത്ത്, ജില്ല ഭരണകൂടം, കണ്ണൂര്‍ കോര്‍പറേഷന്‍ എന്നിവയുടെ പിന്തുണയോടെ കണ്ണൂരിനെ പ്രകൃതിസൗഹൃദ ജില്ലയാക്കി മാറ്റാനുള്ള തീവ്ര ശ്രമത്തിനാണ് ഇനിയുള്ള കൈകോര്‍ക്കല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.