മണ്ണെണ്ണ വിളക്കില്‍നിന്ന് മോചനം; ലക്ഷ്മിയമ്മയുടെ വീട്ടിലും വെളിച്ചമത്തെി

തലശ്ശേരി: മണ്ണെണ്ണ വിളക്കിന്‍െറ അരണ്ട വെട്ടത്തില്‍ നിന്ന് ലക്ഷ്മിയമ്മക്ക് മോചനം. സംസ്ഥാന സര്‍ക്കാറിന്‍െറ സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയിലൂടെ ലക്ഷ്മിയമ്മയുടെ വീട്ടിലും ഒടുവില്‍ വൈദ്യുതി വെളിച്ചമത്തെി. മന്ത്രി എം.എം. മണി പുല്യോടി ലക്ഷംവീട് കോളനിയിലെ വീട്ടിലത്തെി സ്വിച്ച് ഓണ്‍ നിര്‍വഹിച്ചപ്പോള്‍ നാലുപുരക്കല്‍ ലക്ഷ്മിയമ്മയുടെ മുഖത്ത് അടങ്ങാത്ത ആഹ്ളാദം. കതിരൂര്‍ വൈദ്യുതി സെക്ഷനിലെ കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്‍െറ (സി.ഐ.ടി.യു) നേതൃത്വത്തിലാണ് വീട് വൈദ്യുതീകരിച്ചത്. 80കാരിയായ ലക്ഷ്മിയമ്മ മണ്‍കട്ടയില്‍ പണിത വീട്ടില്‍ തനിച്ചാണ് കഴിയുന്നത്. വൈദ്യുതി എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലക്ഷ്മിയമ്മ പറഞ്ഞു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം. ഷീബ അധ്യക്ഷത വഹിച്ചു. അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എ, വൈദ്യുതി ബോര്‍ഡംഗം ഡോ. വി. ശിവദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മധുരം വിതരണം ചെയ്താണ് കോളനിക്കാര്‍ ആഘോഷനിമിഷത്തെ വരവേറ്റത്. കതിരൂര്‍, കോട്ടയം പഞ്ചായത്തുകളിലെ നാലു വീടുകളാണ് കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്‍ വൈദ്യുതീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.