മലയോര കര്‍ഷകര്‍ക്ക് ഉപാധി രഹിത പട്ടയം നല്‍കും –മന്ത്രി

പേരാവൂര്‍: മലയോര കര്‍ഷകര്‍ക്ക് ഉപാധി രഹിത പട്ടയം നല്‍കുമെന്നും കര്‍ഷകര്‍ സ്വന്തം ഭൂമിയില്‍ വെച്ചുപിടിപ്പിച്ച മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കുമെന്നും വൈദ്യുതി മന്ത്രി എം.എം. മണി. കര്‍ഷക സംഘം 25ാം സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായി ‘കുടിയേറ്റത്തിന്‍െറ ചരിത്രവും കാര്‍ഷിക സമ്പദ്ഘടനയും’ എന്ന വിഷയത്തില്‍ പേരാവൂരില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡോ. എ. വത്സലന്‍ വിഷയാവതരണം നടത്തി. കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം പി.പി. ദാമോദരന്‍, ജില്ല എക്സിക്യൂട്ടിവംഗം വി.ജി. പദ്മനാഭന്‍, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ഡോ. വി. ശിവദാസന്‍, ടി. പ്രസന്ന, ജിജി ജോയ്, സതി മുകുന്ദന്‍, ഷൈലജ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം.എസ്. വാസുദേവന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ പി.വി. മാനസക്ക് ഡി.വൈ.എഫ്.ഐയുടെ ഉപഹാരം മന്ത്രി സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.