സര്‍വകലാശാല സമരം ഒത്തുതീര്‍ക്കണം –യൂനിവേഴ്സിറ്റി ഫെഡറേഷന്‍

കണ്ണൂര്‍: രാഷ്ട്രീയവിരോധത്തിന്‍െറ പേരില്‍ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്യുകയും സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ നേതാക്കള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സര്‍വകലാശാലയില്‍ ജീവനക്കാര്‍ നടത്തുന്ന സമരം ഉടന്‍ ഒത്തുതീര്‍ക്കണമെന്ന് ഫെഡറേഷന്‍ ഓഫ് ഓള്‍ കേരള യൂനിവേഴ്സിറ്റി എംപ്ളോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ആഷിക് എം.എം. കമാലും ജനറല്‍ സെക്രട്ടറി എന്‍.എല്‍. ശിവകുമാറും ആവശ്യപ്പെട്ടു. സമരം ഒത്തുതീര്‍പ്പാക്കിയില്ളെങ്കില്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേക്കും വ്യാപിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.