സമാധാനയോഗത്തില്‍നിന്ന് യു.ഡി.എഫ് ഇറങ്ങിപ്പോയി

തലശ്ശേരി: ധര്‍മടം പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ വിളിച്ചുചേര്‍ത്ത പ്രതിമാസ സമാധാന യോഗത്തില്‍നിന്ന് യു.ഡി.എഫ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി. കൊലപാതകവും നിരവധി ആക്രമണങ്ങളും നടന്നിട്ടും ഒരു അഡീഷനല്‍ എസ്.ഐയെ മാത്രം പങ്കെടുപ്പിച്ച് ഒരു ഗൗരവവുമില്ലാതെ സമാധാനയോഗത്തെ പ്രഹസനമാക്കി മാറ്റിയെന്നാരോപിച്ചാണ് ഇറങ്ങിപ്പോക്ക്. സമാധാനം നിലനിര്‍ത്താന്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ യോഗംവിളിച്ച് ജനങ്ങളുടെ ഭീതി അകറ്റണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. നേതാക്കളായ കുന്നുമ്മല്‍ ചന്ദ്രന്‍, പി.ടി. സനല്‍കുമാര്‍, കണിയക്കല്‍ രമേശന്‍, കൊക്കോടന്‍ ലക്ഷ്മണന്‍, പ്രേമന്‍ കല്യാട്ട്, പി.വി. സാദിക്ക്, എന്‍. അഷറഫ് എന്നിവരാണ് ഇറങ്ങിപ്പോയത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി സരോജം അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.