സന്തോഷ് വധം: കോടതിയുടെ നിരീക്ഷണത്തില്‍ വിദഗ്ധസംഘം അന്വേഷിക്കണം –കുമ്മനം

കണ്ണൂര്‍: തലശ്ശേരി അണ്ടലൂരിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷിന്‍െറ കൊലപാതകം കോടതിയുടെ നിരീക്ഷണത്തില്‍ വിദഗ്ധസംഘം അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അത്തരത്തിലുള്ള അന്വേഷണത്തിലൂടെ മാത്രമേ നീതി ലഭിക്കൂ. സി.പി.എം നേതൃത്വത്തിന്‍െറ പങ്ക് ഉള്‍പ്പെടെ വിശദമായി അന്വേഷിക്കണം. സംഭവത്തില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെ സി.പി.എമ്മിന്‍െറ കള്ളപ്രചാരണം പൊളിഞ്ഞിരിക്കുകയാണ്. സന്തോഷിന്‍െറ കൊലപാതകം സമൂഹ മന$സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. സംസ്ഥാന കലോത്സവം നടക്കുമ്പോള്‍ തൊട്ടടുത്ത പ്രദേശത്ത് കൊലയും അക്രമങ്ങളും നടത്തുകവഴി പൊതുസമൂഹത്തോട് ഒരു ബാധ്യതയുമില്ളെന്ന് സി.പി.എം തെളിയിച്ചിരിക്കുകയാണ്. അന്വേഷണം വഴിതിരിച്ചുവിട്ട് യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമം അംഗീകരിക്കില്ല. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രഖ്യാപിച്ച പാര്‍ട്ടിയുടെ മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസാണ് ഇപ്പോള്‍ ആറ് സി.പി.എമ്മുകാരെ പിടികൂടിയിരിക്കുന്നത്. മാത്രമല്ല, പൊലീസുതന്നെ രാഷ്ട്രീയ കൊലപാതകമാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ജയരാജന്മാരുടെ കള്ളത്തരങ്ങള്‍ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. സജീവ രാഷ്ട്രീയത്തിലുള്ള ഒരാളെ കൊലപ്പെടുത്തിയിട്ട് ബന്ധമില്ളെന്ന് സി.പി.എം പറയുന്നത് എന്തിന്‍െറ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. പൊലീസിനെ ഒന്നാകെ രാഷ്ട്രീയവത്കരിച്ചിരിക്കുകയാണ്. പല ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സി.പി.എമ്മിന്‍െറ വക്താക്കളും സംരക്ഷകരുമാണ്. തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കാത്ത എസ്.പിയെയും ഐ.ജിയെയും മാറ്റി. സി.പി.എമ്മിന്‍െറ തിട്ടൂരം അനുസരിക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതാകും ഗതിയെന്ന് കാണിച്ചുകൊടുക്കുകയാണ് ഐ.ജിയെ മാറ്റിയതിലൂടെ സി.പി.എം ചെയ്തത് -അദ്ദേഹം ആരോപിച്ചു. സി.പി.എം അക്രമത്തിനെതിരെ 23ന് എല്ലാ ജില്ലകളിലും പ്രതിഷേധ ധര്‍ണയും പ്രതിഷേധസദസ്സും സംഘടിപ്പിക്കുമെന്നും കുമ്മനം അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍, സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്‍, ജില്ല പ്രസിഡന്‍റ് പി. സത്യപ്രകാശ്, ജില്ല ജനറല്‍ സെക്രട്ടറിമാരായ കെ.കെ. വിനോദ്കുമാര്‍, അഡ്വ. വി. രത്നാകരന്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.