ചെമ്പേരി എന്‍ജിനീയറിങ് കോളജില്‍ ഡി.വൈ.എഫ്.ഐ -എസ്.എഫ്.ഐ മാര്‍ച്ചില്‍ അക്രമം

ശ്രീകണ്ഠപുരം: വിദ്യാര്‍ഥികളില്‍നിന്ന് അന്യായമായി പിഴയീടാക്കി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലേക്ക് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് പ്രവര്‍ത്തകര്‍ പ്രകടനമായത്തെിയത്. മാര്‍ച്ച് കോളജ് പ്രവേശനകവാടത്തില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ച് സമാപിക്കാറായപ്പോഴാണ് ചിലര്‍ അക്രമം കാണിച്ചത്. കോളജിന്‍െറ പ്രവേശനകവാടത്തിന് സമീപത്തെ ഓഡിറ്റോറിയത്തിന്‍െറ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തു. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. ഡി.വൈ.എഫ്.ഐ മാര്‍ച്ച് സംസ്ഥാന ജോ. സെക്രട്ടറി ബിജു കണ്ടക്കൈ ഉദ്ഘാടനം ചെയ്തു. അഡ്വ. റോബര്‍ട്ട് ജോര്‍ജ് അധ്യക്ഷത വഹിച്ചു. പി. ഷിനോജ്, എം. ഷാജര്‍, സരിന്‍ ശശി, മനു തോമസ് എന്നിവര്‍ സംസാരിച്ചു. എസ്.എഫ്.ഐ മാര്‍ച്ച് ജില്ല സെക്രട്ടറി മുഹമ്മദ് അഫ്സല്‍ ഉദ്ഘാടനം ചെയ്തു. കെ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ. അരവിന്ദാക്ഷന്‍, ശ്രീകണ്ഠപുരം സി.ഐ വി.വി. ലതീഷ്, എസ്.ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പൊലീസാണ് സ്ഥലത്തുണ്ടായിരുന്നത്. കോളജിന് നേരെയുണ്ടായ ആക്രമണത്തില്‍ മാനേജ്മെന്‍റ് പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.