കക്കൂസ് മാലിന്യം പുഴയിലേക്ക്:  ന്യൂമാഹിയില്‍ ലോഡ്ജ് അടച്ചുപൂട്ടി

ന്യൂമാഹി: ന്യൂമാഹി ടൗണിലെ ലോഡ്ജിലെ കക്കൂസ് ടാങ്ക് ചോര്‍ന്ന് മാഹി പുഴയിലേക്ക് ഒഴുക്കുന്നതിനെതിരെ ആരോഗ്യവകുപ്പ് നടപടിയെടുത്തു. മാഹി പാലത്തിന് സമീപത്തെ മാര്‍ക്ക് റിവര്‍വ്യൂ ലോഡ്ജ് അടച്ചുപൂട്ടാന്‍ അധികൃതര്‍ നോട്ടീസ് നല്‍കി. മത്സ്യമാര്‍ക്കറ്റിന് സമീപത്തെ പഞ്ചായത്ത് കെട്ടിടത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ താമസിക്കുന്നതിനെതിരെയും നടപടിയുണ്ടായി. താമസസ്ഥലം അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി. പഞ്ചായത്തിലെ ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ മുന്നറിയിപ്പ് ബോര്‍ഡ് വെക്കാത്ത ഉടമകള്‍ക്കെതിരെ നടപടിയുണ്ടായി. സ്ഥാപനങ്ങളില്‍നിന്നും പിഴ ഈടാക്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.കെ. സതീഷ് കുമാര്‍, ജൂനിയര്‍ ഇന്‍സ്പെക്ടര്‍മാരായ സി. റെനില്‍, കെ.ടി.കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.