കണ്ണൂരിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇനിയില്ല പ്ളാസ്റ്റിക് കാരിബാഗുകള്‍

കണ്ണൂര്‍: പ്ളാസ്റ്റിക്കിനെ ജില്ലയില്‍നിന്നൊഴിവാക്കാന്‍ നടത്തുന്ന ഊര്‍ജിതശ്രമങ്ങളുടെ ഭാഗമായി സൂപ്പര്‍ മാര്‍ക്കറ്റുകളും പ്ളാസ്റ്റിക് കാരിബാഗിനെ കൈയൊഴിയുന്നു. ജില്ലയിലെ ഹൈപര്‍/സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സംഘടനയാണ് ജില്ല ഭരണകൂടത്തിന്‍െറ പദ്ധതിക്കൊപ്പം ഒത്തുചേര്‍ന്നത്. ഹോട്ടലുകളില്‍ പാര്‍സല്‍ വാങ്ങിക്കുന്നതിന് ടിഫിന്‍ കൊണ്ടുപോകുന്ന പദ്ധതിയും വിവാഹവീടുകള്‍ പ്ളാസ്റ്റിക് രഹിതമാക്കുന്ന പദ്ധതിയും വന്‍ വിജയമായതിനെ തുടര്‍ന്നാണ് സൂപ്പര്‍ മാര്‍ക്കറ്റുകളും പ്ളാസ്റ്റിക് ഒഴിവാക്കാന്‍ രംഗത്തുവന്നത്. ‘‘ജനുവരി 26 മുതല്‍ ഹൈപര്‍/സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പ്ളാസ്റ്റിക് കാരിബാഗുകള്‍ ലഭിക്കുന്നതല്ല’’ എന്ന പ്രഖ്യാപനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത വിശിഷ്ടാതിഥിയായി. കലക്ടര്‍ മിര്‍ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ അഡ്വ. ടി.ഒ. മോഹനന്‍, അഡ്വ. പി. ഇന്ദിര, കൗണ്‍സിലര്‍ എം. ബാലകൃഷ്ണന്‍, സി.വി. ദീപക്, ദേവസ്യ മേച്ചേരി, ബാസിത് അലി, ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സി.സി. ദിനേശ് സ്വാഗതവും വി.വി. മുനീര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.