സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ് തുടങ്ങി

പയ്യന്നൂര്‍: 36ാമത് സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ് പയ്യന്നൂര്‍ കോളജ് സ്റ്റേഡിയത്തില്‍ തുടങ്ങി. വിവിധ ഇനങ്ങളിലായി ആയിരത്തിലേറെ കായികതാരങ്ങള്‍ പങ്കെടുക്കും. ഇത്തവണ 300 മാസ്റ്റേഴ്സ് താരങ്ങള്‍ അധികമായി പങ്കെടുക്കുന്നുണ്ട്. കായികമേള ഇ.പി. ജയരാജന്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാന്‍ കായികരംഗം ശക്തിപ്പെടുത്തണമെന്നും 2024ലെ ലോക ഒളിമ്പിക്സ് ലക്ഷ്യംവെച്ച് കായികപ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ പ്രത്യേക പരിശീലനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്ന മാസ്റ്റേഴ്സ് കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ താല്‍പര്യമെടുക്കണമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. കെ.എച്ച്. ശങ്കരപിള്ള അധ്യക്ഷത വഹിച്ചു. അഡ്വ. കെ. വിജയകുമാര്‍, ടി.പി. സുനില്‍കുമാര്‍, കെ. കൃഷ്ണന്‍കുട്ടി, പി.പി. കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചാമ്പ്യന്‍ഷിപ് ഞായറാഴ്ച സമാപിക്കും. സമാപനസമ്മേളനം സി. കൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.