ക്രഷെ ജീവനക്കാരുടെ രാപ്പകല്‍ സമരം തുടങ്ങി

കണ്ണൂര്‍: വേതനം വര്‍ധിപ്പിക്കണമെന്ന മനുഷ്യാവകാശ കമീഷന്‍െറ ഉത്തരവ് ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ക്രഷെ വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് അസോസിയേഷന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ രാപ്പകല്‍ സമരം തുടങ്ങി. രാജീവ് ഗാന്ധി നാഷനല്‍ ക്രഷെ പ്രോഗ്രാമിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്കര്‍മാര്‍ക്കും ഹെല്‍പര്‍മാര്‍ക്കും ലഭിക്കുന്ന തുച്ഛവേതനം വര്‍ധിപ്പിക്കാത്ത കേന്ദ്രസര്‍ക്കാര്‍, നിലവില്‍ ലഭിക്കുന്ന തുക വെട്ടിക്കുറക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാപ്പകല്‍ സമരം. സി.ഐ.ടി.യു ജില്ല ജനറല്‍ സെക്രട്ടറി എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ് പി. തങ്കമണി അധ്യക്ഷത വഹിച്ചു. കെ.പി. സുജ, മേരി ജോബ് എന്നിവര്‍ സംസാരിച്ചു. സമരം ഇന്ന് രാവിലെ 10ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.