ആഘോഷമായി വിളംബര യാത്ര

കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച തിരിതെളിയാനിരിക്കേ അവസാനഘട്ട ഒരുക്കം തകൃതി. സംഘാടകസമിതിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകീട്ട് വിളംബര ഘോഷയാത്ര നഗരംചുറ്റി ടൗണ്‍സ്ക്വയറില്‍ സമാപിച്ചു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച് മുനീശ്വരന്‍ കോവില്‍, പഴയ ബസ്സ്റ്റാന്‍ഡ്, കാല്‍ടെക്സ് വഴിയാണ് ഘോഷയാത്ര പര്യടനം നടത്തിയത്. കലോത്സവ സംഘാടകസമിതി ചെയര്‍മാന്‍കൂടിയായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന ഘോഷയാത്രയില്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, വൈസ് പ്രസിഡന്‍റ് പി.പി. ദിവ്യ, അഡ്വ. ടി.ഒ. മോഹനന്‍, അഡ്വ. പി. ഇന്ദിര, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം. ബാബുരാജന്‍, കെ.കെ. വിനോദ് കുമാര്‍, പബ്ളിസിറ്റി കണ്‍വീനര്‍ കെ.എന്‍. വിനോദ്, അധ്യാപക സംഘടന ഭാരവാഹികള്‍, സ്കൗട്സ് ആന്‍ഡ് ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ്, എന്‍.സി.സി കാഡറ്റുകള്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍, സംഘാടകസമിതി അംഗങ്ങള്‍, അധ്യാപക-വിദ്യാര്‍ഥിനികള്‍, സാമൂഹിക-രാഷ്ട്രീയനേതാക്കള്‍ എന്നിവര്‍ അണിനിരന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.