പുതിയതെരു: ചിറക്കല്‍ വില്ളേജില്‍ കോട്ടക്കുന്നില്‍ പ്രതിഷേധത്തെതുടര്‍ന്ന് നാഷനല്‍ ഹൈവേ അതോറിറ്റി അധികൃതര്‍ നിര്‍ത്തിവെച്ച സര്‍വേ പുനരാരംഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ കോട്ടക്കുന്നിലും പരിസരത്തുമാണ് സാറ്റ്ലൈറ്റ് സര്‍വേയുടെ അടിസ്ഥാനത്തില്‍ ലൊക്കേഷന്‍ മാര്‍ക്ക് ചെയ്ത് പുതിയ സര്‍വേ നടത്തിയത്. വര്‍ഷംമുമ്പ് ഇപ്പോള്‍ സര്‍വേ നടത്തുന്ന സ്ഥലത്തുനിന്നും മാറി പടിഞ്ഞാറ് ഭാഗത്ത് ഏതാനും മീറ്റര്‍ അകലെ മൂന്നുഭാഗത്ത് മൂന്ന് ഘട്ടങ്ങളിലായി സര്‍വേ നടത്തി സര്‍വേക്കല്ലുകളും കുറ്റികളും സ്ഥാപിച്ചിരുന്നു. അതില്‍നിന്ന് മാറി മുന്നറിയിപ്പില്ലാതെ പുതുതായി സര്‍വേ നടത്തുന്നതിനാലാണ് പ്രദേശത്ത് നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിച്ചത്. നേരത്തേ നടത്തിയ സര്‍വേയില്‍ കൂടുതല്‍ വളവും കൂടുതല്‍ വീടുകളും ബൈപാസ് നിര്‍മാണത്തില്‍ ബാധിക്കുമെന്നതിനാലാണ് പുതിയ സര്‍വേ നടത്തുന്നതെന്ന് നാഷനല്‍ ഹൈവേ അധികൃതര്‍ പറഞ്ഞു. നിലവില്‍ ആരംഭിച്ച സര്‍വേ പ്രാഥമിക പരിശോധനക്കു വേണ്ടിയുള്ളതാണെന്ന് പറയുമ്പോഴും ഏത് ഭാഗത്താണ് വീടുകള്‍ കുറവ് അതുവഴി മാത്രമേ റോഡ് നിര്‍മിക്കൂവെന്ന് കഴിഞ്ഞ ദിവസം പ്രദേശവാസികളുമായി കലക്ടറേറ്റില്‍ നടന്ന ചര്‍ച്ചയില്‍ കലക്ടര്‍ മിര്‍ മുഹമ്മദലി പറഞ്ഞിരുന്നു. ഇപ്പോള്‍ ആരംഭിച്ച സര്‍വേ പ്രദേശത്തുനിന്ന് മാറ്റി ജനസാന്ദ്രത കുറഞ്ഞ മേഖല കണ്ടത്തെി ബൈപാസ് നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വ്യാഴാഴ്ച വീണ്ടും തുടര്‍ന്ന സര്‍വേ നാട്ടുകാരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ നേരിയ തോതിലുള്ള പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് വളപട്ടണം സി.ഐ കെ. രത്നകുമാറിന്‍െറ നേതൃത്വത്തില്‍ അഡീഷനല്‍ എസ്.ഐ രവീന്ദ്രനുള്‍പ്പെടെയുള്ള പൊലീസ് സംഘത്തിന്‍െറ സംരക്ഷണത്തിലാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.