സ്വര്‍ണക്കപ്പ് വരവേല്‍പ്: അന്തിമരൂപമായി

കണ്ണൂര്‍: 57ാമത് കേരള സ്കൂള്‍ കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടുന്ന ജില്ലക്കുള്ള സ്വര്‍ണക്കപ്പിന്‍െറ വരവേല്‍പ് ശനിയാഴ്ച നടക്കും. ഉച്ചക്ക് ഒരു മണിക്ക് മാഹിപ്പാലത്തില്‍നിന്ന് സംഘാടകസമിതി ചെയര്‍മാന്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ കപ്പ് സ്വീകരിക്കും. തുടര്‍ന്ന് 1.30ന് സൈദാര്‍ പള്ളി, 1.45ന് തലശ്ശേരി പഴയസ്റ്റാന്‍ഡ്, 2.0-കൊടുവള്ളി, 2.15-മുഴപ്പിലങ്ങാട്, 2.30-എടക്കാട്, 2.45-ചാല ജങ്ഷന്‍, 3.0-താഴെ ചൊവ്വ, 3.30-കാല്‍ടെക്സ്, 4.0-കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ്, 4.30-റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം ജില്ല ട്രഷറിയില്‍ എത്തിക്കും. കലോത്സവ സമാപനദിവസംവരെ ട്രഷറിയിലാണ് സ്വര്‍ണക്കപ്പ് സൂക്ഷിക്കുക. സ്വീകരണകേന്ദ്രങ്ങളില്‍ സമീപ വിദ്യാലയങ്ങളിലെ എന്‍.സി.സി, സ്റ്റുഡന്‍റ് പൊലീസ്, ജെ.ആര്‍.സി, സ്കൗട്സ്, ഗൈഡ്സ് എന്നീ സംഘങ്ങളും ജനപ്രതിനിധികളും ഉള്‍പ്പെടെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത, ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, വിദ്യാഭ്യാസ ഓഫിസര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ സ്വീകരണത്തിന് അന്തിമ രൂപംനല്‍കി. സ്വര്‍ണക്കപ്പ് സ്വീകരണകേന്ദ്രങ്ങളിലെ യോഗം വ്യാഴാഴ്ച 12ന് മുനിസിപ്പല്‍ ഓഫിസിലും മൂന്നിന് ന്യൂമാഹി പഞ്ചായത്ത് ഓഫിസിലും നടക്കും. ട്രോഫി കമ്മിറ്റിയുടെ യോഗത്തില്‍ എം. ബാബുരാജ്, കണ്‍വീനര്‍ സി. അബ്ദുല്‍ അസീസ്, കെ. അബ്ദുറഹ്മാന്‍, എ.പി. ബഷീര്‍, എം.പി. അയൂബ്, പി.പി. അബ്ദുല്ലത്തീഫ്, പി.വി. സഹീര്‍, പി. ഇബ്രാഹീംകുട്ടി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.