കലാപം മറന്ന് കലയെ വരവേല്‍ക്കാന്‍ കണ്ണൂര്‍

കണ്ണൂര്‍: കലാപഭൂമിയെന്ന അപഖ്യാതി മായ്ച് കലയുടെ തട്ടകമായി കണ്ണൂര്‍ നിറയാന്‍ ഇനി നാലു നാള്‍ മാത്രം. 10 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം കണ്ണൂരിന്‍െറ മണ്ണിലത്തെുന്ന 57ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനായി നാടും നാട്ടാരും ഒരുങ്ങിക്കഴിഞ്ഞു. കക്ഷിരാഷ്ട്രീയത്തിന്‍െറ ഭിന്ന സ്വരങ്ങള്‍ മാറ്റിവെച്ച് കണ്ണൂര്‍ ഒറ്റക്കെട്ടായി കൗമാര കലാവസന്തത്തെ എതിരേല്‍ക്കാന്‍ സന്നദ്ധമാകുന്ന കാഴ്ചയാണ് എങ്ങും. രാഷ്ട്രീയ ആഭിമുഖ്യങ്ങളും സംഘടനാ പക്ഷപാതിത്തങ്ങളും മറന്ന് അധ്യാപക സംഘടനകള്‍ സജീവമായി രംഗത്തുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തെ ഹൃദയത്തോട് ചേര്‍ത്ത് വരവേല്‍ക്കാന്‍ കണ്ണൂര്‍ തയാറെടുത്തുകഴിഞ്ഞു. കലോത്സവ നടത്തിപ്പിന്‍െറ ഭരണസാരഥിയായ സി.പി.എം മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അര്‍ഹമായ പങ്കാളിത്തം നല്‍കിയാണ് കലോത്സവത്തെ എതിരേല്‍ക്കുന്നത്. ബി.ജെ.പി അനുഭാവമുള്ള അധ്യാപക സംഘടനയായ എന്‍.ടി.യുവിനാണ് സമ്മേളന പബ്ളിസിറ്റിയുടെ മുഖ്യ ചുമതല. 1982ലാണ് കണ്ണൂരില്‍ ആദ്യമായി സംസ്ഥാന കലോത്സവം അരങ്ങേറിയത്. പിന്നീട് എണ്‍പതുകളും തൊണ്ണൂറുകളും കലാപരാഷ്ട്രീയത്താല്‍ കലങ്ങിമറിഞ്ഞു. 1992ല്‍ കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം മുന്നില്‍ക്കണ്ട് വിപുലമായ മൈത്രീമേള അന്നത്തെ ജില്ല കലക്ടര്‍ രവികാന്ത് സംഘടിപ്പിച്ചിരുന്നു. രാഷ്ട്രീയ വൈരം മറക്കാനുള്ള സന്ദേശമായിരുന്നു മൈത്രീമേള. 1995ല്‍ സംസ്ഥാന കലോത്സവം കണ്ണൂരില്‍ നിശ്ചയിച്ചപ്പോഴും രാഷ്ട്രീയ സൗഹൃദം ഊട്ടിവളര്‍ത്തുന്ന പ്രഖ്യാപനങ്ങളുണ്ടായി. 2007ലെ സംസ്ഥാന കലോത്സവവും കണ്ണൂരിന്‍െറ രാഷ്ട്രീയ സൗഹൃദത്തെയാണ് പ്രതീകവത്കരിച്ചത്. രാഷ്ട്രീയമെന്തായാലും ആതിഥേയത്വത്തില്‍ കണ്ണൂര്‍ മുറുകെ പിടിക്കുന്ന ഊഷ്മളത ഇത്തവണ അക്ഷരാര്‍ഥത്തില്‍ കലാകേരളത്തിന് അനുഭവിക്കാനാവണമെന്നാണ് സംഘാടനത്തിന്‍െറ തുടക്കം മുതല്‍ ഉയര്‍ന്ന ആശയം. കലോത്സവങ്ങളില്‍ സാധാരണ മുഖ്യ മേല്‍നോട്ടം നിര്‍വഹിക്കാറുള്ള വിദ്യാഭ്യാസ മന്ത്രി കണ്ണൂരില്‍ വെറുമൊരു സന്ദര്‍ശകനായിരുന്നു. പകരം സംഘാടക സമിതി ചെയര്‍മാനായി എല്ലാവര്‍ക്കും സമ്മതനായ സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സജീവ സാന്നിധ്യമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.