സാമൂഹിക പുനര്‍നിര്‍മാണത്തിന് മഹല്ലുകള്‍ വേദിയാവണം –ശില്‍പശാല

കണ്ണൂര്‍: മുസ്ലിം സമുദായത്തിന്‍െറ ശാക്തീകരണത്തിനും സമൂഹ പുനര്‍നിര്‍മാണത്തിനും മഹല്ല് സംവിധാനങ്ങള്‍ വേദിയാവണമെന്ന് ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി കണ്ണൂര്‍ യൂനിറ്റി സെന്‍ററില്‍ സംഘടിപ്പിച്ച മഹല്ല് ശാക്തീകരണ ശില്‍പശാല. കേരള വഖഫ് ബോര്‍ഡ് അംഗം അഡ്വ. പി.വി. സൈനുദ്ദീന്‍ ഉദ്ഘാടനംചെയ്തു. മഹല്ല് സംവിധാനങ്ങളിലെ സ്വത്തുകളുടെ ഡോക്യുമെന്‍േറഷന്‍ കുറ്റമറ്റതാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മഹല്ലുകളുടെ കീഴില്‍ ഇമാമുമാര്‍ക്കും ഖത്തീബുമാര്‍ക്കും പ്രത്യേക പരിശീലന പരിപാടികളും പ്രീ മാരിറ്റല്‍ കൗണ്‍സലിങ് ക്യാമ്പുകളും വ്യാപകമാക്കാന്‍ വഖഫ് ബോര്‍ഡ് പദ്ധതികളാവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി കരട് രേഖ അവതരിപ്പിച്ചു. സംഘടനാരംഗത്തെ അഭിപ്രായവ്യത്യാസങ്ങള്‍ തടസ്സമാക്കാതെ ഐക്യത്തോടെ മഹല്ല് ശാക്തീകരണ ശ്രമങ്ങള്‍ നടക്കണമെന്ന് അദ്ദേഹം പറഞ്ഞു. മഹല്ല് ശാക്തീകരണം പ്രായോഗികസമീപനം എന്ന വിഷയത്തില്‍ മഹല്ല് കോഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ അഡ്വ. എസ്. മമ്മു സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് സി.പി. ഹാരിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യു.പി. സിദ്ദീഖ് മാസ്റ്റര്‍, സമ്മേളന കണ്‍വീനര്‍ പി.ബി.എം. ഫര്‍മീസ്, ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി അംഗം വി.എന്‍. ഹാരിസ് എന്നിവര്‍ സംസാരിച്ചു. കെ.പി. അബ്ദുല്‍ അസീസ് സ്വാഗതവും കെ.എം. മഖ്ബൂല്‍ നന്ദിയും പറഞ്ഞു. ജില്ല സമ്മേളനത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മഹല്ല് കമ്മിറ്റി അംഗങ്ങള്‍, ഖത്തീബുമാര്‍, ഇമാമുമാര്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍, സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.