ചുവന്നമുണ്ടുടുത്ത സിനിമാപ്രവര്‍ത്തകരെ ആക്രമിച്ച കേസ് : പറക്കളായിയില്‍ ആറു ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പെരിയ: പറക്കളായിയില്‍ ചുവന്നമുണ്ടുടുത്ത് വന്ന സിനിമാപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ആറുപേരെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി പ്രവര്‍ത്തകരായ പറക്കളായിലെ വിനു, ചന്ദ്രപ്രകാശ്, ശ്രീജിത്ത്, രാജേഷ്, ഗിരീശന്‍, സുജിത്ത് എന്നിവരെയാണ് സബ് ഇന്‍സ്പെക്ടര്‍ ഇ.പി. രാജഗോപാലന്‍ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പൂന്തുറ സ്വദേശി ജെഫ്രിന്‍ ജെറാള്‍ഡിന്‍െറ പരാതിയില്‍ അമ്പലത്തറ പൊലീസ് കേസെടുത്തിരുന്നു. കണ്ടാലറിയുന്ന ഇരുപതോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ബുധനാഴ്ച രാത്രിയാണ് ജെഫ്രിനും സുഹൃത്തുക്കളും ആക്രമണത്തിനിരയായത്. സിനിമാപ്രവര്‍ത്തകനായ മടിക്കൈ അടുക്കത്ത്പറമ്പത്ത് നവജിത്ത് നാരായണനോടൊപ്പം ദില്‍ജിത്ത്, കോഴിക്കോടുകാരനായ രാഹുല്‍, സഹപ്രവര്‍ത്തകയായ പെണ്‍കുട്ടി എന്നിവരാണ് നാട് കാണാനും തെയ്യങ്ങളെക്കുറിച്ച് പഠിക്കാനും പറക്കളായിയിലത്തെിയത്. പറക്കളായി കോളജ് ഹോസ്റ്റലിലെ ജീവനക്കാരിയായ നവജിത്ത് നാരായണന്‍െറ അമ്മ വത്സല നാരായണനെ കാണാന്‍ എത്തിയ ഇവരെ കണ്ടയുടന്‍ നാല്‍പതോളം വരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ ചുവന്നമുണ്ടുടുത്ത ജെഫ്രിന്‍െറ മുണ്ട് അഴിപ്പിക്കുകയായിരുന്നു. മറ്റ് രണ്ടുപേര്‍ ഓങ്കാരം മുദ്രണംചെയ്ത ജുബ്ബ ധരിച്ചതിനാല്‍ ഇവരെ വെറുതെവിട്ടു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റം നടക്കുകയും സംഘര്‍ഷവുമുണ്ടായി. ആക്രമിസംഘത്തിന്‍െറ ക്രൂര മര്‍ദനമേറ്റ ജെഫ്രിനെ രാത്രി 10ഓടെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലത്തെിച്ചു. അവിടെയത്തെിയും ബി.ജെ.പിക്കാര്‍ ഭീഷണിപ്പെടുത്തിയതിനാല്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലേക്ക് രാത്രിതന്നെ മാറ്റി. സംഘത്തിലെ മറ്റംഗങ്ങള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നതായി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.