ഒരുങ്ങുന്നത് 3000 പേര്‍ക്ക് ഇരിക്കാവുന്ന ഭക്ഷണപന്തല്‍

കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഭക്ഷണപന്തല്‍ ഒരുക്കുന്നത് ജവഹര്‍ സ്റ്റേഡിയത്തില്‍. ഒരേ സമയം 3000 പേര്‍ക്ക് ഇരിക്കാവുന്ന രീതിയിലാണ് പന്തല്‍ ഒരുക്കുന്നത്. കുട്ടികള്‍ക്ക് രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന പഞ്ചിങ് കാര്‍ഡ് ഉപയോഗിച്ച് കലോത്സവം കഴിയുന്നതുവരെ ഭക്ഷണം കഴിക്കാം. സംഘാടകര്‍ക്കും മറ്റുള്ളവര്‍ക്കും പ്രത്യേക കൂപ്പണുകള്‍ നല്‍കും. കടുത്ത വരള്‍ച്ചയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ കുടിവെള്ളം പ്രശ്നമാകാതിരിക്കാന്‍ ഭക്ഷണ ഭക്ഷണ കമ്മിറ്റി ഊര്‍ജിത പ്രവര്‍ത്തനത്തിലാണ്. ഒരു കുടിവെള്ള കണക്ഷന്‍ പോലുമില്ലാത്ത ജവഹര്‍ സ്റ്റേഡിയത്തിലാണ് ഭക്ഷണ പന്തലൊരുക്കുന്നതെന്നതു തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. പാത്രം കഴുകുന്നതിനും കൈ കഴുകുന്നതിനും വലിയ അളവില്‍ വെള്ളം വേണ്ടിവരും. ഇതുമൂലം ഇലയിലാണ് ഭക്ഷണം വിളമ്പുക. മാലിന്യപ്രശ്നം ഒഴിവാക്കാന്‍ സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നതിന് തീരുമാനിച്ചിരുന്നുവെങ്കിലും വെള്ളം പ്രതിസന്ധിയാകുമെന്ന് കണ്ടത്തെിയതോടെ ഈ തീരുമാനം മാറ്റുകയായിരുന്നു. ഇലയില്‍ വിളമ്പുമ്പോഴുള്ള മാലിന്യങ്ങള്‍ അതത് ദിവസം തന്നെ കോര്‍പറേഷന്‍ അധികൃതരത്തെി നീക്കം ചെയ്യാമെന്നും സംഘാടകര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. കലോത്സവ ദിനങ്ങളില്‍ പാചകത്തിനും പന്തലിലേക്കുമായി മാത്രം മൂന്ന് ലക്ഷം ലിറ്റര്‍ കുടിവെള്ളമാണ് വേണ്ടിവരുക. ഇതില്‍ പാചകത്തിന് പ്രതിദിനം 30,000 ലിറ്റര്‍ വെള്ളം വേണ്ടിവരും. ആയിരം ലിറ്ററിന് 40 രൂപ നിരക്കില്‍ വാട്ടര്‍ അതോറിറ്റിയാണ് വെള്ളം എത്തിക്കുക. മേലെചൊവ്വയിലെ ടാങ്കില്‍നിന്ന് വെള്ളം സ്റ്റേഡിയത്തിലത്തെിക്കുന്നതിന് 3000 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന ടാങ്കറിന് വാടകയായി 800 രൂപയിലധികം നല്‍കണം. കലോത്സവം കഴിയുന്നത് വരെയുള്ള കണക്ക് നോക്കുമ്പോള്‍ 75 ലക്ഷം രൂപയിലധികം ട്രോന്‍സ്പോര്‍ട്ടിങ് ഇനത്തില്‍ മാത്രം നല്‍കേണ്ടിവരും. പാചകാവശ്യത്തിനായി 200 കുറ്റി ഗാര്‍ഹിക ഉപയോഗത്തിനുള്ള ഗ്യാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭക്ഷണ കമ്മിറ്റി ജില്ല കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.