19 തടവുകാരെ വിട്ടയക്കാന്‍ ജയില്‍ അഡൈ്വസറി ബോര്‍ഡ് ശിപാര്‍ശ

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് 19 തടവുകാരെ വിട്ടയക്കുന്നതിന് ശിപാര്‍ശചെയ്യാന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചേര്‍ന്ന ജയില്‍ അഡൈ്വസറി ബോര്‍ഡ് യോഗം തീരുമാനിച്ചു. ഒരു ജീവപര്യന്തം തടവുകാരന്‍ ഉള്‍പ്പെടെയാണിത്. ആറുമാസം കൂടുമ്പോഴാണ് അഡൈ്വസറി ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കുക. ജില്ല ജഡ്ജി, ജയില്‍ എ.ഡി.ജി.പി ശിവദാസ് തൈപ്പറമ്പില്‍, കലക്ടര്‍ മിര്‍ മുഹമ്മദലി, എസ്.പി സഞ്ജയ്കുമാര്‍ ഗുരുഡിന്‍, ഉപദേശകസമിതി അംഗം പി. ജയരാജന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.