കാഞ്ഞങ്ങാട്ട് ഹര്‍ത്താല്‍ സമാധാനപരം

കാഞ്ഞങ്ങാട്: ബി.ജെ.പി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കാഞ്ഞങ്ങാട്ട് സമാധാനപരം. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങള്‍ സര്‍വിസ് നടത്തിയില്ല. രാവിലെ പത്തിന് കാഞ്ഞങ്ങാട് മണ്ഡലം ബി.ജെ.പി കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഡിവൈ.എസ്.പി കെ. ദാമോദരന്‍െറ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം നഗരത്തില്‍ നിലയുറപ്പിച്ചിരുന്നു. മാവുങ്കാല്‍ ബി.ജെ.പി കമ്മിറ്റി നേതൃത്വത്തിലും പ്രതിഷേധ പ്രകടനം നടത്തി. ബി.ജെ.പി കൗണ്‍സിലര്‍മാരായ കെ. ബല്‍രാജ്, സി.കെ. വത്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിനിടെ ചില പ്രവര്‍ത്തകര്‍ സി.പി.എമ്മിന്‍െറ കൊടികള്‍ പിഴുതെടുക്കാന്‍ ശ്രമിച്ചു. പൊലീസത്തെി ഇവരെ അടിച്ചോടിച്ചു. തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസിനുനേരെ തിരിഞ്ഞെങ്കിലും നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്ഥിതി നിയന്ത്രിച്ചു. തൃക്കരിപ്പൂര്‍: ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് തൃക്കരിപ്പൂരില്‍ പ്രകടനം നടത്തി. മാരാര്‍ജി മന്ദിരത്തില്‍നിന്നാരംഭിച്ച പ്രകടനം ബസ്സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം ടി. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. എം. ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മനോഹരന്‍ കൂവാരത്ത്, കെ. ശശിധരന്‍, ടി. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ഇ. രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.