പുതിയതെരു: പുതിയതെരുവില്‍ ഹൈവേ ജങ്ഷന് സമീപം സ്കൂളിന് നേരെ അക്രമം. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നിത്യാനന്ദ ഇംഗ്ളീഷ് മീഡിയം സ്കൂളിന് നേരെയാണ് അക്രമമുണ്ടായത്. അക്രമത്തില്‍ 13 ക്ളാസുകളിലെ 126ഓളം ജനല്‍ ഗ്ളാസുകളും 200ലധികം വരുന്ന ഫൈബര്‍ കസേരകളും സ്കൂളിലെ വാട്ടര്‍ കണക്ഷനും തകര്‍ത്തു. മുഖംമൂടി ധരിച്ചത്തെിയ 30ലധികമുള്ളവരാണ് അക്രമം നടത്തിയതെന്ന് വളപട്ടണം പൊലീസില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി മുറിയില്‍ പൂട്ടിയിട്ടതിന് ശേഷമാണ് അക്രമം. ക്രിസ്മസ് അവധി കഴിഞ്ഞ് ഇന്ന് സ്കൂള്‍ തുറക്കാനിരിക്കെയാണ് സംഭവം നടന്നത്. കഴിഞ്ഞ ഡിസംബര്‍ 24 മുതല്‍ ജനുവരി ഒന്നുവരെയുള്ള ഒമ്പത് ദിവസങ്ങളിലായി ആര്‍.എസ്.എസിന്‍െറ നേതൃത്വത്തില്‍ പ്രാഥമിക ശിക്ഷാവര്‍ഗ് ക്യാമ്പ് സ്കൂളില്‍ നടന്നിരുന്നു. ക്യാമ്പിന് സ്കൂള്‍ അനുവദിച്ചതിനുള്ള പ്രതിഷേധമായിരിക്കും അക്രമത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. പുലര്‍ച്ചെ നടന്ന അക്രമത്തില്‍ പൊലീസില്‍ വിവരം ലഭിച്ചത് രാവിലെ എട്ടുമണിയോടെയാണ്. സംഭവമറിഞ്ഞ് വളപട്ടണം സി.ഐ കെ. രത്നകുമാറിന്‍െറയും എസ്.ഐ ശ്രീജിത്ത് കൊടേരിയുടെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തത്തെി. അക്രമസംഭവത്തെ തുടര്‍ന്ന് ആര്‍.എസ്.എസ് നേതാക്കളായ പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍, വത്സന്‍ തില്ലങ്കേരി, അഡ്വ. കെ.കെ. ബലറാം എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ആര്‍.എസ്.എസിന്‍െറ നേതൃത്വത്തില്‍ സ്കൂള്‍ പരിസരത്ത് നിന്നാരംഭിച്ച് പുതിയതെരു ടൗണിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ആര്‍.എസ്.എസ് കണ്ണൂര്‍ വിഭാഗ് കാര്യവാഹക് കെ. ജയരാജന്‍ മാസ്റ്റര്‍, സഹശാരീരിക് ശിക്ഷണ്‍ പ്രമുഖ് കെ.സി. ഷൈജു, ബി.ജെ.പി അഴീക്കോട് മണ്ഡലം വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.