കണ്ണൂര്‍: രാജ്യത്തെ എല്ലാ മേഖലകളിലും വര്‍ഗീയ ഫാഷിസ്റ്റ് ശൈലി നടപ്പാക്കുന്ന സംഘ്പരിവാര്‍ ശക്തികളെ പ്രതിരോധിക്കാന്‍ ജനങ്ങളും പാര്‍ട്ടിപ്രവര്‍ത്തകരും ജാഗ്രത കാണിക്കണമെന്നും അത് നാടിന് വലിയ ഭീഷണിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി പറഞ്ഞു. കണ്ണൂര്‍ ഡി.സി.സിയുടെ ക്യാമ്പ് എക്സിക്യൂട്ടിവ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സംഘ്പരിവാറിന്‍െറ ഒളിയജണ്ടകള്‍ക്കെതിരെ ശക്തമായ പ്രവര്‍ത്തനം ഗ്രാമതലത്തില്‍ ആസൂത്രണംചെയ്യണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി കെ. സുധാകരന്‍, സണ്ണിജോസഫ് എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി. രാമകൃഷ്ണന്‍, സുമ ബാലകൃഷ്ണന്‍, വി.എ. നാരായണന്‍, സജീവ് ജോസഫ്, ഡി.സി.സി മുന്‍ പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ എ.ഡി. മുസ്തഫ, കെ.സി. കടമ്പൂരാന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.