അസ്അദിയ്യ സമ്മേളനം സമാപിച്ചു

പാപ്പിനിശ്ശേരി: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ കീഴില്‍ പാപ്പിനിശ്ശേരി വെസ്റ്റിലെ അസ്അദാബാദില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ അസ്അദിയ്യ ഇസ്ലാമിയ്യ സില്‍വര്‍ ജൂബിലി ഏഴാം സനദ്ദാന സമ്മേളനം സമാപിച്ചു. സമാപനസമ്മേളനവും തഹ്ഫീസുല്‍ ഖുര്‍ആന്‍ കോളജ് പുതിയ കെട്ടിടോദ്ഘാടനവും സനദ്ദാനവും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്‍റ് പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ത്വാഖ അഹ്മദ് മുസ്ലിയാര്‍ സനദ്ദാന പ്രസംഗം നടത്തി. ഡോ. പി.എ. ഇബ്രാഹീം ഹാജി അവാര്‍ഡുകള്‍ നല്‍കി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. പി.പി. ഉമര്‍ മുസ്ലിയാര്‍, മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍, കെ.കെ.പി. അബ്ദുല്ല മുസ്ലിയാര്‍, കെ.പി.പി. തങ്ങള്‍, കെ.ടി. അബ്ദുല്ല മൗലവി, പി.കെ. അബൂബക്കര്‍ ഹാജി ബ്ളാത്തൂര്‍ (റിയാദ്), വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, ഇബ്രാഹീം വേശാല (ബഹ്റൈന്‍), അബ്ദുറഹ്മാന്‍ കല്ലായി, പി. ഷാഫി അബ്ദുല്ല, ഇബ്രാഹീം ബാഖവി പൊന്ന്യം, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എസ്.കെ. ഹംസ ഹാജി, ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍, അഹ്മദ് തേര്‍ലായി, കെ. മുഹമ്മദ് ശരീഫ് ബാഖവി, അശ്രഫ് തില്ലങ്കേരി, നിസാര്‍ ഇരിക്കൂര്‍, മുസ്തഫ എളമ്പാറ, പി.എസ്. കുഞ്ഞിസീതി തങ്ങള്‍, അഹ്മദ് പോത്താംകണ്ടം, ശുക്കൂര്‍ ഫൈസി, അബ്ദുസ്സമദ് മുട്ടം, പി.ടി. മുഹമ്മദ് മാസ്റ്റര്‍, വി.പി. വമ്പന്‍, ബഷീര്‍ അസ്അദി, അഷ്റഫ് ബംഗാളി മുഹല്ല, മുഹമ്മദ് ഇബ്നു ആദം, മൊയ്തു നിസാമി, ശുഹൈബ് പാപ്പിനിശ്ശേരി, കെ.എന്‍. മുസ്തഫ, സ്വാദിഖ് ചെര്‍ക്കള, മൊയ്തുഹാജി, നൗഫല്‍ അസ്അദി എന്നിവര്‍ സംബന്ധിച്ചു. സ്വാഗതസംഘം വര്‍ക്കിങ് കണ്‍വീനര്‍ എ.കെ. അബ്ദുല്‍ ബാഖവി സ്വാഗതവും സി.പി. അബ്ദുറഷീദ് നന്ദിയും പറഞ്ഞു. രാവിലെ വിദ്യാര്‍ഥി ശില്‍പശാല മുന്‍ തെരഞ്ഞെടുപ്പ് കമീഷണര്‍ പി. കമാല്‍കുട്ടി ഉദ്ഘാടനംചെയ്തു. അസ്അദിയ്യ വൈസ് പ്രിന്‍സിപ്പല്‍ ബി. യൂസുഫ് ബാഖവി അധ്യക്ഷത വഹിച്ചു. സി. ഹംസ സാഹിബ്, അബ്ദുല്‍ ഹസീസ് അശ്രഫി, ഇബ്രാഹീം ബാഖവി പൊന്ന്യം, ബഷീര്‍ അസ്അദി നമ്പ്രം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.