ബീഡിത്തൊഴിലാളികളുടെ സംസ്ഥാന സമ്മേളനം കണ്ണൂരില്‍

കണ്ണൂര്‍: കേരള ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) ആഭിമുഖ്യത്തില്‍, ബീഡി വ്യവസായത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികളുടെ സംസ്ഥാന സമ്മേളനം ഫെബ്രുവരി 27, 28 തീയതികളില്‍ കണ്ണൂരില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 27ന് രാവിലെ 10ന് സി. കണ്ണന്‍ സ്മാരക മന്ദിരത്തില്‍ സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ 320 പ്രതിനിധികളും 40 അഖിലേന്ത്യ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. ഗുരുതര പ്രതിസന്ധിയാണ് ബീഡി വ്യവസായം നേരിടുന്നത്. കേന്ദ്ര സര്‍ക്കാറിന്‍െറ ചരക്കു സേവന നികുതിമൂലം തൊഴിലാളികള്‍ക്ക് ക്ഷേമാനുകൂല്യം നിഷേധിക്കപ്പെടും. മേഖലയിലെ വിവിധ പ്രശ്നങ്ങളില്‍ ബീഡിത്തൊഴിലാളികള്‍ നടത്തിവരുന്ന സമരങ്ങളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന നിലപാടിനെതിരെയുള്ള പ്രക്ഷോഭ സമരങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ കെ.പി. സഹദേവന്‍, പൂക്കോടന്‍ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.