ക്രമക്കേട്: ശാന്തിപുരം ക്ഷീരസംഘം ഭരണസമിതി പിരിച്ചുവിട്ടു

ആലക്കോട്: ക്രമക്കേട് കണ്ടത്തെിയതിനെ തുടര്‍ന്ന് ഉദയഗിരി പഞ്ചായത്തിലെ ശാന്തിപുരം ക്ഷീരസംഘം ഭരണസമിതി പിരിച്ചുവിട്ടു. ക്ഷീരസംഘം സെക്രട്ടറിയുടെ ആത്മഹത്യയെ തുടര്‍ന്ന് സംഘം ഭരണസമിതിക്കെതിരെ ക്ഷീരകര്‍ഷകരും നാട്ടുകാരും നല്‍കിയ പരാതി അന്വേഷിച്ച് ക്രമക്കേട് കണ്ടത്തെിയിരുന്നു. ക്ഷീര സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ ആണ് യു.ഡി.എഫിന് കീഴിലെ സംഘം ഭരണസമിതിയെ പിരിച്ചുവിട്ടത്. ആലക്കോട് ക്ഷീരവികസന യൂനിറ്റ് ഓഫിസിലെ ഉദ്യോഗസ്ഥ ദീപ ജോസ് കഴിഞ്ഞദിവസം ശാന്തിപുരം ക്ഷീരസംഘത്തിന്‍െറ അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റു. കഴിഞ്ഞ ഒക്ടോബര്‍ 27നാണ് ശാന്തിപുരം ക്ഷീരസംഘം സെക്രട്ടറി കണ്ണംകുന്നേല്‍ മുരളീധരനെ (45) വീട്ടുപറമ്പില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്തെിയത്. സംഘം ഭരണസമിതിയിലെ ചില അംഗങ്ങളുടെ മാനസികപീഡനം കാരണമെന്ന് ചൂണ്ടിക്കാട്ടി മുരളീധരന്‍െറ കുടുംബവും എല്‍.ഡി.എഫും രംഗത്തുവരുകയും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയോടെ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയെ തെരഞ്ഞെടുക്കും. ജില്ലയിലെ മികച്ച ക്ഷീരസംഘത്തിനുള്ള അവാര്‍ഡ് മുരളീധരന്‍ സെക്രട്ടറിയായിരുന്ന കാലത്ത് സംഘത്തിന് ലഭിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.